കുടമുല്ലപ്പൂവേ

കുടമുല്ലപ്പൂവേ
Trivia: 

അഞ്ച് വർഷം മുൻപ് നിശീകാന്തെഴുതിയ ഗാനം, സിങ്കപ്പൂരിൽ  ജോലി ചെയ്യുന്ന ബഹുവ്രീഹിയുടെ കയ്യിലെത്തപ്പെട്ടതോടെ അതിന് സംഗീതമായി.ചലച്ചിത്ര പിന്നണിഗായികയും “ഈണ”ത്തിലെ നിത്യ സാന്നിദ്ധ്യവുമായ തൃശൂർ സ്വദേശിനി ദിവ്യ മേനോൻ ആണ് ഗായിക.ബഹറിനിൽ നിന്നും പ്രതിഭാധനനായ ഗായകൻ കിരൺ കൃഷ്ണനും ചേർന്നതോടെ “കുടമുല്ലപ്പൂവേ” എന്ന ഗാനം പിറന്നു.

കുടമുല്ലപ്പൂവേ നിന്നെ കാണാനെന്തു രസം
അഴകേറും കണ്ണിൽ നോക്കിയിരിക്കാനെന്തു സുഖം
ആരാരും കാണാതെ ആരോരുമറിയാതെ
അരാരും കേൾക്കാതെ ഒരു മൂളിപ്പാട്ടോടെ
വണ്ടായ് വന്നാചുണ്ടിൽ നല്കാം ഒരുസമ്മാനം

കുടമുല്ലപ്പൂവേ നിന്നെ കാണാനെന്തു രസം
അഴകേറും കണ്ണിൽ നോക്കിയിരിക്കാനെന്തു സുഖം

പാടുകയായ് പ്രേമ ഗാനങ്ങൾ പൈങ്കിളി
പതിവായി നെഞ്ചിലെ തളിരാർന്ന ചില്ലയിൽ
കളമെഴുതുകയായ്പൊൻ ശലഭങ്ങളെന്നുമീ
കരളിന്റെയുള്ളിലെ കതിരാർന്ന വാടിയിൽ
നിൻ മുകിൽ തേടുന്ന വേഴാമ്പലാണു ഞാൻ
നീ ശ്രുതി മീട്ടുന്ന മൺവീണയാണു ഞാൻ
കാണുകില്ലേ കൂടെ നീ കാതരയാം പൈങ്കിളീ (2)
പിരിയില്ല നാം തമ്മിൽ ഒരുനാളു,മായിരം
കനവുകണ്ട് കുളിരുകൊണ്ട് കൂടിയതല്ലേ

കുടമുല്ലപ്പൂവേ നിന്നെ കാണാനെന്തു രസം
അഴകേറും കണ്ണിൽ നോക്കിയിരിക്കാനെന്തു സുഖം

കാണുകയാണെന്നും സ്വപ്നങ്ങളായിരം
നാമൊന്നുചേരുമാ നാളിന്റെയോർമ്മയിൽ
തീർക്കുകയാണിന്നേ ചാർത്താൻ നിനക്കു ഞാൻ
മഴവില്ലുമാലയും മലർമൊട്ടുതാലിയും
കാത്തിരിക്കാമെന്നും കാതോർത്തു നിൻ വിളി
ഞാൻ വരുമെങ്ങായിരുന്നാലുമാ വഴി
എന്റെയുൾത്തുടിപ്പു നീ എന്റെ സ്വന്തമാണു നീ (2)
വിരിയും വസന്തമായ് മുകുളങ്ങൾ നമ്മിലെ
പ്രണയമാർന്നു പുളകമാർന്ന ചില്ലയിലെന്നും

കുടമുല്ലപ്പൂവേ നിന്നെ കാണാനെന്തു രസം
അഴകേറും കണ്ണിൽ നോക്കിയിരിക്കാനെന്തു സുഖം
ആരാരും കാണാതെ ആരോരുമറിയാതെ
അരാരും കേൾക്കാതെ ഒരു മൂളിപ്പാട്ടോടെ
വണ്ടായ് വന്നാചുണ്ടിൽ നല്കാം ഒരുസമ്മാനം

കുടമുല്ലപ്പൂവേ നിന്നെ കാണാനെന്തു രസം
അഴകേറും കണ്ണിൽ നോക്കിയിരിക്കാനെന്തു സുഖം

Comments

Beautiful song with beautiful

Beautiful song with beautiful lyrics & music... Congrats Nisi & team

കുടമുല്ലപ്പൂവേ നിന്നെ കാണാനെന്തു രസം

One of my favorite songs of all time, beautiful lyrics and singing..... :)