Azhakarnna Mohangal | അഴകാർന്ന മോഹങ്ങൾ

Song: 

It look's like you don't have Adobe Flash Player installed. Get it now.

Orchestration: 
Bejoy | ബിജോയ്

അഴകാർന്ന മോഹങ്ങൾ തന്ന പൊൻ കനിയെൻ
തൂലികത്തുമ്പിലെ മഷിപ്പൊട്ടു നീ
സഖിയായി നിഴലായി പ്രിയയായി നീ മാറീ
എൻ കാവ്യ ലഹരിയിൽ നീരാടി നീ

നുകരുവാൻ വണ്ടായി ഞാൻ വരും തേനിനായ്
നിൻ പൂവാടിയിൽ തെന്നലിന്റെ കൂടെ
മൊട്ടിട്ടു പൂവായി എൻ പ്രണയ പുഷ്പങ്ങൾ
പൊഴിയില്ല കരിയില്ല എക്കാലവും

ശ്രീരാഗമായി നീ മാറിയെൻ വരികളിൽ
സിരകളിൽ നിറയട്ടേ നിൻ വീചികൾ
ഇരുമിഴികൾ പോലെ നാം ചലിക്കട്ടെ ശതവർഷം
നീ വരും നാൾ വരെ കാത്തിരിക്കും
--------------------------------------
Azhakaarnna mohangal thanna ponkaniyen
thoolikatthumpile mashippottu nee
sakhiyaayi nizhalaayi priyayaayi nee maari
en kaavyalahariyil neeraadi nee

Nukaruvaan vandaayi njaan varum theninaay
nin poovaadiyil thennalinte koode
mottittu poovaayi en pranayapushpangal
pozhiyilla kariyilla ekkaalavum

Sreeraagamaayi nee maariyen varikalil
sirakalil nirayatte nin veechikal
irumizhikal pole naam chalikkatte shathavarsham
nee varum naal vare kaatthirikkum