ആമുഖം : ജി നിശീകാന്ത്
 |
ശ്രാവണ സംഗീതമേ… ശ്രാവണ സംഗീതമേ… മലയാളമണ്ണിന്റെ ഗന്ധവുമായ് വന്ന സപ്തസ്വരരാഗ പ്രതിഭാസമേ ആവണിപ്പുലർവെട്ടം തെളിയുമ്പോളെന്നും ഉണർത്തുന്ന ഗന്ധർവ്വനെവിടെ, നിന്നെ ഉയർത്തിയ ഗന്ധർവ്വനെവിടെ? എവിടേ……… ശ്രാവണസംഗീതമേ…. സംഗീതമേ……. ഏ….. ഏ……
|
 |
തമ്പിതൻ ശൃംഗാര തമ്പുരുവിൻ തന്ത്രികൾ ശ്രുതിചേർന്നു പാടുമ്പോൾ എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിർ ഇന്നെത്രധന്യമാകുന്നൂ ഉത്രാ……ടപ്പൂനിലാവുണരുന്നൂ
|
 |
ഒറ്റപ്പിലാവിലെ കൊമ്പിൽ, കാവ്യ- കന്യക ചില്ലാട്ടം ആടുമ്പോൾ ആ മന്ദഹാസത്തിൽ പദ്മദളങ്ങൾ പരാഗമുതിരുകയായി, ഭാഷതൻ വല്ലം നിറയുകയായി
|
 |
തിരുമലതൻ കരം തഴുകിയുണർത്തിയോ- രരയന്നമേ, ആരോമലേ… നിഴലായ്, പോകുന്ന വഴി പിൻതുടർന്നെത്തും നിൻ ഗാന ചാരുതയെന്നും, ആ നിരവദ്യഭാവനയെന്നും
|
 |
അലഞൊറിയും കായൽ തീരം അവിടുണരുമേതോഗാനം മൂളും മാടപ്രാവെൻ നെഞ്ചിൽ കൂടുകൂട്ടുമ്പോൾ പൊന്നോണ വെയിലേറ്റീടാൻ, പൂത്തുമ്പി തുള്ളൽ കൂടാൻ അതിലായ് അലിയാൻ അലയായ് അലയാൻ സലിൽ നെയ്ത സംഗീതം
|
 |
രവീന്ദ്രസംഗീത സ്വരമാധുരി…… ആ….. ആ….. ആ… രവീന്ദ്രസംഗീത സ്വരമാധുരി… ഹൃദയാന്തരങ്ങളിൽ ഹംസധ്വനി…. നിത്യവസന്തമാമീണങ്ങളായ്, സപ്ത- സ്വരമാ വീണയിൽ നൃത്തമാടീ രാഗങ്ങളായ്…… മോഹങ്ങളായ്
|
 |
പറനിറയെ…. ആ… ആ…. തൂകും പൌർണ്ണമിയിൽ പറനിറയെത്തൂകും പൌർണ്ണമിയിൽ പാഴിരുൾ തറവാടിൻ മുന്നിൽ ആരോ കമഴ്തിവച്ചൊരോട്ടുരുളിപോലെ ആവണിത്തിങ്കളുദിക്കേ നിറകണ്ണുമായി ഞാൻ കാത്തു നിൽപ്പൂ , നീ പറയാതെ പോയതിൻ പരിഭവത്തിൽ, തമ്മിൽ കാണാതെ പോയതിൻ നൊമ്പരത്തിൽ തമ്മിൽ കാണാതെ പോയതിൻ നൊമ്പരത്തിൽ
|
| |
സ്മൃതിതൻ സ്വർണ്ണമന്ദാരമലരുകൾ വിരിയും വർണ്ണ സ്വപ്നങ്ങൾ ചൊരിയുമൊ- രിരവിൽ നൃത്തമാടുന്നു മനസിലെ മായാവാർമയൂരങ്ങളനുപദ മളിനിരശ്രുതിയിടുമനുപമവനികയി- ലൊരുചെറുകുളിരലതഴുകിടുമസുലഭ സുഖകരലഹരിയിലിവിടിനിയെഴുതുക- യാണുഞാൻ, പാടിടാം, അമൃതസുകൃത വേദിയിൽ, നീ വരൂ, ശാരികേ…… വധുവായ്… |
ഓർമ്മകൾ പൂക്കുമെന്റെ പൂവനങ്ങളിൽ നീ വരൂ ചുണ്ടിലോണപ്പൂവുമായ് സഖീ നെഞ്ചിലെ പാട്ടുതരാം മാറിലെ ചൂടുതരാം എന്നുമെൻ സ്നേഹമാലകൾ ചാർത്തിടാം ഓർമ്മകൾ പൂക്കുമെന്റെ പൂവനങ്ങളിൽ നീ വരൂ ചുണ്ടിലോണപ്പൂവുമായ് സഖീ
ആവണിപ്പൂന്തൊടിയിൽ ആതിരതൻ പാൽക്കടവിൽ ആയിരം ജന്മമായ് ഞാൻ കാത്തുനിൽക്കയായ് കേട്ടില്ല നിൻ കൊലുസിൻ കൊഞ്ചലെങ്ങും ഈ വഴിയിൽ പെയ്തെന്റെ നൊമ്പരത്തിൻ നീർപ്പളുങ്കുകൾ…
ഓർമ്മകൾ പൂക്കുമെന്റെ പൂവനങ്ങളിൽ നീ വരൂ ചുണ്ടിലോണപ്പൂവുമായ് സഖീ …
ആ… ആ…. ആ… ആ……. ഈവർണ്ണപ്പൂക്കളവും ഈയോമൽ പൂവിളിയും നാം പണ്ടുകണ്ടുമുട്ടും ഉത്രാടസന്ധ്യകളും എങ്ങനെ ഞാൻ മറക്കും? ജീവിതത്തിൻ നീർച്ചുഴിയിൽ മുങ്ങുന്നു നമ്മൾ തൻ കടലാസുതോണികൾ
ഓർമ്മകൾ പൂക്കുമെന്റെ പൂവനങ്ങളിൽ നീ വരൂ ചുണ്ടിലോണപ്പൂവുമായ് സഖീ നെഞ്ചിലെ പാട്ടുതരാം മാറിലെ ചൂടുതരാം എന്നുമെൻ സ്നേഹമാലകൾ ചാർത്തിടാം
ഓർമ്മകൾ പൂക്കുമെന്റെ….. പൂവനങ്ങളിൽ……. നീ വരൂ……. ചുണ്ടിലോണ പൂവുമായ് സഖീ……
പൂത്തുമ്പീ തുള്ളാൻ വാ തുള്ളാൻ വാ ആതിരപ്പൂ നുള്ളാൻ വാ നുള്ളാൻ വാ മാവേലിയെഴുന്നെള്ളും മലയാളക്കരയിൽ മണിമുത്തുക്കുടചൂടും ചെന്തെങ്ങിൻ തോപ്പിൽ അണിഞ്ഞൊരുങ്ങിയൊരഴകിലോമനപ്പാട്ടുമൂളി നീ വാ വാ വാ വാ….
പൂത്തുമ്പീ തുള്ളാൻ വാ തുള്ളാൻ വാ ആതിരപ്പൂ നുള്ളാൻ വാ നുള്ളാൻ വാ
പഞ്ചമിത്തിരുരാവിൽ… ഹോയ്… ഹോയ്… ഹോയ്, ഹോയ്, ഹോയ്, ഹോയ് പഞ്ചമിത്തിരുരാവിൽ കൊഞ്ചിവന്നു തെന്നൽ, ഇട- നെഞ്ചിനുള്ളിൽ മോഹം കൊണ്ടു കാത്തുനിന്നൂ പൂക്കൾ പുണരും കൈകൾ തൻ പുളകം ചൂടുവാൻ അരളിച്ചുണ്ടിലെ മധുരം ഉണ്ണുവാൻ കുറുമൊഴിയേ ഇതുവഴിയേ ഒരു നിമിഷം നീ വാ വാ വാ വാ….
പൂത്തുമ്പീ തുള്ളാൻ വാ തുള്ളാൻ വാ ആതിരപ്പൂ നുള്ളാൻ വാ നുള്ളാൻ വാ
അഞ്ചുശരനെയ്യും…… ഹോയ്… ഹോയ്… ഹോയ്, ഹോയ്, ഹോയ്, ഹോയ് അഞ്ചുശരനെയ്യും…… മലരമ്പുകൊണ്ടെന്നുഉള്ളം, മണി മാരനെയും കൊണ്ടണഞ്ഞു കടവിൽകളി വള്ളം അണിയും വളകൾ തൻ ചിരിയിൽ മുങ്ങുവാൻ അഴകിൻ കണ്ണന് പൊൻ കണിവയ്ക്കുവാൻ തിരുവല്ലം നിറയെപ്പൊൻ പൂകൊണ്ടേ നീ വാ വാ വാ വാ…
പൂത്തുമ്പീ തുള്ളാൻ വാ തുള്ളാൻ വാ ആതിരപ്പൂ നുള്ളാൻ വാ നുള്ളാൻ വാ മാവേലിയെഴുന്നെള്ളും മലയാളക്കരയിൽ മണിമുത്തുക്കുടചൂടും ചെന്തെങ്ങിൻ തോപ്പിൽ അണിഞ്ഞൊരുങ്ങിയൊരഴകിലോമനപ്പാട്ടുമൂളി നീ വാ വാ വാ വാ….
പൂത്തുമ്പീ തുള്ളാൻ വാ തുള്ളാൻ വാ ആതിരപ്പൂ നുള്ളാൻ വാ നുള്ളാൻ വാ
കറുകറുത്തൊരു കാർമുകിൽ, ഇന്നു കാറ്റടിച്ചേ പോയ്, കറു കറുത്തൊരു കാർമുകിൽ, ഇന്നു കാറ്റടിച്ചേ പോയ്, നിൻ നനഞ്ഞ പൂന്തുകിലുണക്കുവാനിള- വെയിലു തന്നേ പോയ്, ചിങ്ങ- പ്പുലരി പെൺകൊടി കിഴക്കേകോലയിൽ തിരി തെളിച്ചപ്പോൾ , നിൻ തുടുത്ത പൂംകവിൾ കുങ്കുമം, അവൾ തുറന്ന ചെപ്പിൽ നിന്നോ അവൾ തുറന്ന ചെപ്പിൽ നിന്നോ
കറുകറുത്തൊരു കാർമുകിൽ, ഇന്നു കാറ്റടിച്ചേ പോയ്…,
പാടം നിറയെ പച്ച വിരിക്കും ചെറുമി പെൺകിടാങ്ങൾ; അന്നു ഞാറു നടുമ്പോൾ ചൊല്ലിയൊരീരടി നമ്മെ കുറിച്ചല്ലേ? കാവിലെ തേവരെ കാണുവാൻ പോയപ്പോൾ ഞാൻ കൂടെ വന്നില്ലേ, ഊഞ്ഞാൽ കൂട്ടുകാരൊത്ത് നീ ആടിയ നേരം ഒളിച്ച് കണ്ടില്ലേ? കാണാന്‍ കൊതിച്ചു നിന്നില്ലേ ഇന്നെന്റെ മുറ്റത്തെ ചെമ്പകച്ചില്ലകൾ പൂമണം തൂകുമ്പോൾ, ജാലക വാതിലിലൂടിരു മിഴികളും നട്ടു കാത്തു നിന്നേ ഞാൻ നനുത്ത പൂവിരൽ നീട്ടി നീ തുമ്പ പൂവിറുക്കുമ്പോൾ, എന്റെ മനസ്സിലെ പ്രേമക്കതിരുകൊണ്ടൊരു- കണിയൊരുക്കീ ഞാൻ, പൂ- ക്കളമൊരുക്കീ ഞാൻ
പൊന്നോണ സുര്യനുദിച്ചേ, പൂമാനം കസവണിഞ്ഞേ! പൂഞ്ചോല നിറ കവിഞ്ഞേ, പൂങ്കാവു പൂത്തുലഞ്ഞേ! ഓണനാളിൻ ഉത്സവം! നാടാകെ ആമോദം! വർണ്ണ പൊലിമ നൽകി, വരവേല്പിൻ ആഘോഷം ഓണം വന്നോണം വന്നേ തക തക
ഓണക്കിളി മൂളിയ പാട്ടിന്റെ ഈണത്തിൽ, തുമ്പയും തെച്ചിയും ആടുന്നു താളത്തിൽ, പൂവെല്ലാം തഴുകി വരും കുസൃതിപ്പൂന്തെന്നലിൻ കിന്നാരം കേട്ടുലയും പൊൻവയലേലകൾ ഓണനാളിൻ ഉത്സവം! നാടാകെ ആമോദം! വർണ്ണ പൊലിമ നൽകി, വരവേല്പിൻ ആഘോഷം ഓണം വന്നോണം വന്നേ തക തക
പുലരിപ്പൊന്നൊളിവീശി മിന്നും പൂവാടിയിൽ പൂന്തേൻ നുകർന്നീടാൻ എത്തും പൂത്തുമ്പികൾ മാനത്ത് വിരിയുന്ന മാരിവിൽ പൂവണിയും മാവേലിമന്നനെ എതിരേൽക്കാൻ നിന്നല്ലോ ഓണനാളിൻ ഉത്സവം! നാടാകെ ആമോദം! വർണ്ണ പൊലിമ നൽകി, വരവേല്പിൻ ആഘോഷം ഓണം വന്നോണം വന്നേ തക തക
വസന്തകാല രഥമേറിവന്നല്ലോ പൊന്നോണം വസുന്ധര തൻ മനതാരിൽ തെളിയുന്നു പൊൻ ദീപം ഹൃദയാങ്കണത്തിൽ പൂക്കളമൊരുക്കാൻ ഉണരുക നീയെൻ പ്രിയസഖിയേ
ശ്രാവണമാസത്തിൻ ശാലീനതകളിൽ താരകപ്പൂവുകൾ കോർത്തൊരു മാല്യം ചാരുമനോഹരീ, നിന്റെ കാർവേണിയിൽ സാദരം ചൂടിക്കാൻ ഞാനൊരുങ്ങുമ്പോൾ നാണം കവിളത്തു പൂവിട്ടുവോ രാഗം ചൊടികളിൽ ശ്രുതിയിട്ടുവോ
സാഗര സീമയിൽ സായന്തനങ്ങളിൽ ശീതള ചന്ദനം ചാർത്തിടും കാലം ദേവമനോഹരീ, നിൻതിരു നെറ്റിയിൽ മാധവ സന്ധ്യകൾ കുങ്കുമം തൊടുമ്പോൾ മോഹം മറയത്ത് കതിരിട്ടുവോ മേഘം
തിരുവോണക്കതിരൊളിചാർത്തി പൂക്കളമുണരുകയായ് തിരനോക്കും ഹരിതവസന്തം പൂപ്പടകൂട്ടുകയായ് മലയാളത്തിരുമുറ്റത്ത് മാവേലിത്തമ്പ്രാനെത്തും നാളായെടി കളമൊഴിയേ പൂനുള്ളെടി പൈങ്കിളിയേ
തിരുവോണക്കതിരൊളിചാർത്തി പൂക്കളമുണരുകയായ് പൂപ്പടകൂടുകയായ്
തുമ്പിപ്പാട്ടിന്നീണം തുള്ളിത്തൂവുമ്പോൾ വരമഞ്ഞൾ തേച്ചുകുളിച്ചുവരുന്നൂ പുലർകാലം ഉപ്പേരി വറുത്തുകൊറിക്കാം കളിമാവുകുഴച്ചതുരുട്ടാം തിരുമൂലച്ചക്കരയിട്ടുവരട്ടിയൊരുക്കീടാം കദനങ്ങൾക്കവധികൊടുത്തീ ഹൃദയങ്ങൾ കൂട്ടിച്ചേർക്കാം എവിടാകിലുമൊന്നായ്ച്ചേർന്നില വെട്ടിനിരത്തീടാം, ഓണ- സ്സദ്യവിളമ്പീടാം
തിരുവോണക്കതിരൊളിചാർത്തി പൂക്കളമുണരുകയായ് പൊൻചിങ്ങപ്പൂവിളിപൊങ്ങി പൂപ്പടകൂടുകയായ്
ഓലേഞ്ഞാലികളൂഞ്ഞാലാടിപ്പാടുമ്പോൾ തുമ്പപ്പൂവിശറിയുമായ്ക്കാറ്റീവഴി വന്നേപോയ് മുടിയാടും കാവുകൾ കാണാം കുമ്മാട്ടിക്കൂത്തിനു പോകാം തലമുറകൾ വിതച്ചൊരു പുഞ്ചപ്പാടം കൊയ്തീടാം മറവിമായ്ക്കുമീ ചിത്രങ്ങൾ ….. ആ…… ആ…… മറവിമായ്ക്കുമീ ചിത്രങ്ങൾ മനതാരിൽ ചേർത്തീടാം മധുരിക്കും നാളുകളെത്തിരുമുറ്റത്തെതിരേറ്റാം, പൂ- വേ പൊലിപാടീടാം
തിരുവോണക്കതിരൊളിചാർത്തി പൂക്കളമുണരുകയായ് പൊൻചിങ്ങപ്പൂവിളിപൊങ്ങി പൂപ്പടകൂടുകയായ് മലയാളത്തിരുമുറ്റത്ത് മാവേലിത്തമ്പ്രാനെത്തും നാളായെടി കളമൊഴിയേ പൂനുള്ളെടി പൈങ്കിളിയേ.. തിരുവോണക്കതിരൊളിചാർത്തി പൂക്കളമുണരുകയായ് പൂപ്പടകൂടുകയായ്…
പൂക്കൈതപ്പാടത്തെ പൂമൈനപ്പെണ്ണുങ്ങൾ ചിരിക്കുന്നതും പാട്ട്, കരയുന്നതും പാട്ട്
മൂവന്തിനേരത്ത് പേരാലിൻകൊമ്പിന്മേൽ ഗന്ധർവ്വന്മാരുടെ വരത്തുപോക്ക് തെരണ്ടുകുളിച്ചുവരും കുന്നത്തെ പൂവാലിക്ക് ചെമ്മാനം കൂട്ടുന്നു ചാന്തുപൊട്ട്, മാറിൽ മിന്നിത്തിളങ്ങുന്ന വൈരക്കല്ല്
പൂക്കൈതപ്പാടത്തെ പൂമൈനപ്പെണ്ണുങ്ങൾ ചിരിക്കുന്നതും പാട്ട്, കരയുന്നതും പാട്ട്
നാടായ നാടെല്ലാം ചിങ്ങക്കുരുത്തോല തോരണം കെട്ടുന്നു ഓണരാവ് ആരാരും കാണാതെ ഇക്കിളികൂട്ടീടും കള്ളനെയോർത്തെന്നും കാത്തിരിപ്പ്, നെഞ്ചിൽ തുള്ളിത്തുളുമ്പുന്നു പ്രേമനോവ്
പൂക്കൈതപ്പാടത്തെ പൂമൈനപ്പെണ്ണുങ്ങൾ ചിരിക്കുന്നതും പാട്ട്, കരയുന്നതും പാട്ട്
മാനത്തുകണ്ണികൾ നീന്തിത്തുടിക്കുന്ന ചാലിന്റെയോരത്ത് പന്തൽ കെട്ട് പാവുമ്പാക്കാവിലെ പുള്ളോത്തിപ്പെണ്ണിന്ന് നാളെവെളുക്കുമ്പോൾ മിന്നുകെട്ട്, പിന്നെ മാരന്റെ കൂടൊരു യാത്രപോക്ക്
പൂക്കൈതപ്പാടത്തെ പൂമൈനപ്പെണ്ണുങ്ങൾ ചിരിക്കുന്നതും പാട്ട്, കരയുന്നതും പാട്ട് ചിരിക്കുന്നതും പാട്ട്, കരയുന്നതും പാട്ട്, കരയുന്നതും പാട്ട് ഉം…ഉം.. ആ… ആ.. ആ… ആ…
ഉതൃട്ടാതി വള്ളംകളി കാണാൻ പോയപ്പോൾ തിത്തിത്താരാ തിത്തെയ്യം പാടിപ്പോകുമ്പോൾ ആറാട്ടുപുഴക്കടവിൽ അരയൊപ്പം വെള്ളത്തിൽ നീരാടും മറിമാന്മിഴിയാളെക്കണ്ടേ പോയ്, ആ- മാറെയ്തോരമ്പേറ്റെൻ നെഞ്ചു തകർന്നേ പോയ് പോയ്.. പോയ്.. പോയ്, ആ പോയ്.. പോയ്.. പോയ് ഉതൃട്ടാതി വള്ളംകളി കാണാൻ പോയപ്പോൾ തിത്തിത്താരാ തിത്തെയ്യം പാടിപ്പോകുമ്പോൾ….
അവളൊന്നു ചിരിച്ചപ്പോൾ ഹാ! വെളുത്തമുത്ത് (അയ്യടാ…!) കൺകോണിൽ തുടിച്ചുവല്ലോ കറുത്ത വണ്ട് (പിന്നേ…!) അവളൊന്നു ചിരിച്ചപ്പോൾ ഹാ! വെളുത്തമുത്ത് കൺകോണിൽ തുടിച്ചുവല്ലോ കറുത്ത വണ്ട് കവിളിണകൾ ചുംബിക്കും നീർമണിയിൽ കണ്ടൂ ഞാൻ അഴകേഴും തുള്ളിത്തൂവും തിരുവോണപ്പുലരി കണ്മഷിവാങ്ങാം വളയും വാങ്ങാം കൂടെപ്പോരുന്നോ, പെണ്ണേ എന്തേയിപ്പുഞ്ചിരി ചുണ്ടിൽ സമ്മതമാണെന്നോ, പൊന്നേ സമ്മതമാണെന്നോ? തെയ്തെയ്തെയ്തക തെയ്തെയ്തെയ്തക തിത്തിത്താരാ തെയ് തെയ്തെയ്തെയ്തക തെയ്തെയ്തെയ്തക തിത്തിത്താരാ തെയ്…
ഉതൃട്ടാതി വള്ളംകളി കാണാൻ പോയപ്പോൾ തിത്തിത്താരാ തിത്തെയ്യം പാടിപ്പോകുമ്പോൾ….
തനതിന്തിന തിന്തിന്നോ തനതിന്തിന തിന്തിന്നോ തനതിന്തിന തിന്തിന്നോ തന- താന തിന്തിന തിന്തിന്നോ തനതിന്തിന തിന്തിന്നോ – (ഓഹോയ്) തനതിന്തിന തിന്തിന്നോ – (ഓഹോയ്) തനതിന്തിന തിന്തിന്നോ തന- താന തിന്തിന തിന്തിന്നോ ഓ…..ഓ…..ഓ……, ഓ…..ഓ…..ഓ…… കിന്നാരം പറഞ്ഞുനിക്കാൻ എനിക്കുവയ്യാ (അയ്യോ…!) ആരേലും കണ്ടാലോ അത് തൊന്തരവയ്യാ… (ഇല്ലെന്നേ…!) കിന്നാരം പറഞ്ഞുനിക്കാൻ എനിക്കുവയ്യാ ആരേലും കണ്ടാലോ അത് തൊന്തരവയ്യാ… പോതിച്ചിനിപോയെങ്കിൽ ചോദിച്ചു വരൂ വീട്ടിൽ ഒരുമിന്നും കെട്ടിക്കൂടെക്കൂട്ടിപ്പൊകാലോ ഇച്ചെറുതോട്ടിൽ കടത്തുവള്ളം കൂടെത്തുഴയാം ഞാൻ, നീ- നട്ടുനനയ്ക്കും മുല്ലച്ചെടിയിൽ പൂക്കൾ വിടർത്താം ഞാൻ, സ്നേഹ- പ്പൂക്കൾ വിടർത്താം ഞാൻ….
ഉതൃട്ടാതി വള്ളംകളി കാണാൻ പോയപ്പോൾ തിത്തിത്താരാ തിത്തെയ്യം പാടിപ്പോകുമ്പോൾ ആറാട്ടുപുഴക്കടവിൽ അരയൊപ്പം വെള്ളത്തിൽ നീരാടും മറിമാന്മിഴിയാളെക്കണ്ടേ പോയ്, ആ- മാറെയ്തോരമ്പേറ്റെൻ നെഞ്ചു തകർന്നേ പോയ് പോയ്.. പോയ്.. പോയ്, ആ പോയ്.. പോയ്.. പോയ് തെയ്തെയ്തെയ്തക തെയ്തെയ്തെയ്തക തിത്തിത്താരാ തെയ്
|
|
|
|
|