ജയ്സൺ ഡാനിയേൽ

പത്തനംതിട്ടയിലെ വാര്യാപുരം സ്വദേശി. റോയൽ കോളേജ് ഓഫ് മ്യൂസിക്, ലണ്ടൻ, ൽ നിന്നും പിയാനോയിൽ അഞ്ചുവർഷ ഡിപ്ലോമ. തബലിസ്റ്റ് ആയി തുടക്കം. ആദ്യകാലത്ത് നിരവധി ആൽബങ്ങൾക്ക് തബല കൈകാര്യം ചെയ്തിട്ടുള്ള ജയ്സൺ, വയലിൻ, ഗിറ്റാർ, മൃദംഗം, ഫ്ലൂട്ട് എന്നി സംഗീതോപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിലും വിദഗ്ധനാണ്. നിരവധി ഭക്തിഗാന, ലളിതഗാന ആൽബങ്ങൾക്ക് സംഗീത സംവിധാനവും ഓർക്കസ്ട്രേഷനും നിർവ്വഹിച്ചിട്ടുണ്ട്. മികച്ച ഒരു കീബോഡിസ്റ്റും, പ്രോഗ്രാമറും, റിഥം കമ്പോസറുമായ ഇദ്ദേഹം പ്രമുഖ ട്രൂപ്പുകൾക്കൊപ്പം ഗാനമേളകൾ, ഫ്യൂഷൻ എന്നിവയിൽ പ്രവർത്തിച്ചു വരുന്നു.