Select your language:

ഓണം with ഈണം 2010

ലോകത്തിന്റെ ഏതുകോണിലായാലും ജാതിമത ഭേദമെന്യേ മലയാളികൾ ആഘോഷിക്കുന്ന ശാന്തിയുടേയും സമത്വത്തിന്റേയും ഉത്സവമായ നമ്മുടെ ഓണത്തിനു തുടക്കമാവുകയാണ്. പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ഉള്ള വേർതിരിവുകൾക്കപ്പുറത്ത് മാനുഷരെല്ലാരും ഒന്നായി രുചിസമൃദ്ധമായ സദ്യവട്ടങ്ങൾക്കായുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഈ ശുഭവേളയിൽ കഴിഞ്ഞ വർഷത്തേപ്പോലെ തന്നെ ഈണം നിങ്ങൾക്കായി ഗാനസദ്യയൊരുക്കുകയാണ്. അന്നു നിങ്ങൾ നൽകിയ പ്രചോദനത്തിൽ നിന്നും കൂടുതൽ ആത്മവിശ്വാസമുൾക്കൊണ്ട് പരസ്പരമറിയാതെയും കാണാതെയും ഇന്റർനെറ്റ് എന്ന വെർച്വൽ ലോകത്തിലൂടെ ഒന്നു ചേർന്ന കലാകാരന്മാരുടെ കഴിഞ്ഞ രണ്ടുമാസത്തെ കഠിനപ്രയത്നങ്ങൾ ഒൻപത് ഗാനങ്ങളായി നിങ്ങളുടെ മുന്നിലെത്തുകയാണ്. മുൻ‌കാലങ്ങളിൽ നിങ്ങൾ പകർന്ന സ്നേഹവും നിർദ്ദേശങ്ങളും പിന്തുണയും ഇതിനുമുണ്ടാകണമെന്ന് സവിനയം അഭ്യർത്ഥിക്കുന്നു.
ഏവർക്കും നന്മനിറഞ്ഞ ഓണാശംസകൾ നേർന്നുകൊണ്ട്
 ഈ വർഷത്തെ 9 ഗാനങ്ങൾ പങ്ക് വയ്ക്കുന്നു.

(ഒരോ ഗാനങ്ങളിലും ക്ലിക്ക് ചെയ്യുക)

1.ശ്രാവണ സംഗീതമേ…
2.ഓർമ്മകൾ പൂക്കുമെന്റെ
3.പൂത്തുമ്പീ തുള്ളാൻ വാ
4.കറുകറുത്തൊരു കാർമുകിൽ
5.പൊന്നോണ സുര്യനുദിച്ചേ
6.വസന്തകാല രഥമേറിവന്നല്ലോ
7.തിരുവോണക്കതിരൊളിചാർത്തി
8.പൂക്കൈതപ്പാടത്തെ
9.ഉതൃട്ടാതി വള്ളംകളി 

 

Link to download page
download