Select your language:

ആരോ കാതിൽ പാടി

Song: 


If you cannot hear the audio
You may need: Adobe Flash Player.

ആരോ കാതിൽ പാടി
ആരോ കാതിൽ പാടി
ആരോ കാതിൽ പാടി, ഓണ-പ്പാട്ടിനോർമ്മകൾ
കായൽ തീരം തേടി, കാണാ-ക്കാറ്റിനീണങ്ങൾ
ആത്മാവിലെ സംഗീതമായ് , അറിയുന്നു നാം ഈ സന്ധ്യയിൽ
ഒഴുകിയൊഴുകിവരുമൊരരിയ സുരഭില പദമിയുമിനിയുമാരോ...
കാതിൽ പാടി.ആരോ കാതിൽ പാടി.

മാരിവിൽ ചെപ്പുതുറന്നു, മാനം നോക്കിയിരിക്കുമ്പോൾ
ആരാരോ പിന്നിലൂടെത്തി, മെല്ലെകണ്ണുപൊത്തുന്നൂ
കോലത്തുനാട്ടിലെ പൂവാലിയോ ഓണാട്ടുകരയിലെ പൂമൈനയോ
അരികിലണയുമനഘസുഖദ പരിമള മദ ലഹരിപകരുമാരോ..
കാതിൽ പാടി.ആരോ കാതിൽ പാടി.

കിന്നാരം ചൊല്ലിപ്പറന്നു, ഓലേ-ഞ്ഞാലികളെങ്ങേയ്ക്കോ
നാഴൂരിച്ചോറുമായ് വാനം, ഓണ സദ്യയൊരുക്കുമ്പോൾ
ഇനിയെത്ര കാലമീ കാഴ്ചകാണാൻ ,ഇവിടിനിത്തുമ്പകൾ പൂത്തു നിൽക്കാൻ
മറവിപുണരുമിനിയുമതിനി- തെഴുതുകയിവിടരിയകഥകളാരോ...
കാതിൽ പാടി.ആരോ കാതിൽ പാടി.

ആരോ കാതിൽ പാടി, ഓണ-പ്പാട്ടിനോർമ്മകൾ
കായൽ തീരം തേടി, കാണാ-ക്കാറ്റിനീണങ്ങൾ
ആത്മാവിലെ സംഗീതമായ് , അറിയുന്നു നാം ഈ സന്ധ്യയിൽ
ഒഴുകിയൊഴുകിവരുമൊരരിയ സുരഭില പദമിയുമിനിയുമാരോ...
കാതിൽ പാടി.ആരോ കാതിൽ പാടി

Comments

ഈണത്തിനു അരങ്ങിന്‍റെ അനുമോദനങ്ങള്‍..

ഈണം പാട്ടുകള്‍ നന്നായിട്ടുണ്ട്..

ഞങ്ങളുടെ (അരങ്ങ് )Members ഈണം വിസിറ്റ് ചെയ്യാന്‍

ലിങ്ക് കൊടുത്തിരിക്കുന്നു..

ഈണത്തിനു അരങ്ങിന്‍റെ അനുമോദനങ്ങള്‍..

jippoos

superb pradeepettaa...

ആരോ കാതിൽ പാടി

വളരെ നന്നായിരിക്കുന്നു .. ആശംസകൾ .. നിശീകാന്ത് ചെറിയനാടൻ, ബഹുവ്രീഹി, പ്രദീപ് ചന്ദ്രകുമാർ

ശ്രീ..jith

pradeep the singer

nice soothing melody!
Easy singing..
I see a singer with great potential here!