ഒരു കൂട്ടം സംഗീത പ്രതിഭകളെ അണിനിരത്തിക്കൊണ്ട് ഈണം പതിവുപോലെ നിങ്ങളുടെ മുൻപിലേക്ക് ഒരു പിടി ഓണപ്പാട്ടുകളുമായി എത്തുകയാണ്. കഴിഞ്ഞ വർഷത്തെ ഗാനങ്ങൾ ആസ്വദിച്ച, അഭിപ്രായങ്ങൾ അറിയിച്ച എല്ലാ മലയാള സംഗീത സ്നേഹികൾക്കും ആദ്യമേ നന്ദി പറഞ്ഞുകൊള്ളട്ടേ. അവകാശവാദങ്ങളൊന്നും തന്നെയില്ല. പതിവുപോലെ ഇത്തവണയും അഭിപ്രായങ്ങൾ നിങ്ങൾക്കു വിടുന്നു.
സ്വന്തം പി.സിക്കു മുന്നിൽ ഇരുന്നുമാത്രം പാടി റെക്കോഡ് ചെയ്തു പരിചയമുള്ള കുറേ ഗായകരേയും സംഗീത സംവിധാനത്തെക്കുറിച്ച് സാമാന്യാവബോധം മാത്രമുണ്ടായിരുന്ന കുറേ മൂളിപ്പാട്ടുകാരെയും തന്റെ ബ്ലോഗിൽ കിട്ടുന്ന സമയത്തിന് വല്ലതും കുത്തിക്കുറിച്ചു വയ്ക്കുന്ന എഴുത്തുകാരെയും കൂട്ടിയിണക്കി ഒരു പരീക്ഷണമെന്ന നിലയിൽ തുടങ്ങിയ ഈ കൂട്ടായ്മയുടെ നാലാം ഗാനസമാഹാരം ചുരുങ്ങിയ സമയത്തിനുള്ളിൽ തയ്യാറാക്കി ഇവിടെ കാഴ്ചവയ്ക്കാനായതിൽ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമുണ്ട്. മുഖ്യധാരയിൽ നിന്നും അടർന്നുമാറി ഇന്റെർനെറ്റിന്റെ സാദ്ധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി മലയാളത്തിനു മാത്രമായി ഒരു സമാന്തര സംഗീതധാരയ്ക്ക് നെറ്റ് ലോകത്ത് തുടക്കം കുറിക്കാനായതിലും അത് തുടർന്നുകൊണ്ടു പോകാൻ കഴിയുന്നതിലും അത്യധികമായ അഭിമാനവുമുണ്ട്. അതേ പോലെ ഞങ്ങൾ ഈവർഷവും അണിയിച്ചൊരുക്കിയ ഈ ഗാനസമാഹാരത്തിലെ ഗാനങ്ങൾ സശ്രദ്ധം ശ്രവിച്ച് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ഓണം with ഈണം 2011
- ജോൺസൺ മാഷിന് - രാജേഷ് രാമൻ - ബഹുവ്രീഹി - ജി നിശീകാന്ത് - കിരൺ
- പൂവേപൊലി പാടിവന്നു - രാജേഷ് രാമൻ & ഗായത്രി - ബഹുവ്രീഹി - ജി നിശീകാന്ത്
- ഒരു നല്ല പൂപ്പാട്ടുമായ് - ഉണ്ണികൃഷ്ണൻ - രാഹുൽ സോമൻ - സിബു സുകുമാരൻ - അജീഷ് & സുശാന്ത്
- ചിങ്ങപ്പൂക്കളവർണ്ണം - രതീഷ് കുമാർ - ജി നിശീകാന്ത്
- ഒന്നാം മലയുടെ - മുരളി രാമനാഥൻ & ഊർമ്മിള വർമ്മ - ചാന്ദ്നി
- അഞ്ജനക്കണ്ണെഴുതി - ദിവ്യ മേനോൻ - ജി നിശീകാന്ത്
- ഓർമ്മയിലാദ്യത്തെ - സണ്ണി ജോർജ് - ജി നിശീകാന്ത് - ഗണേശ് ഓലിക്കര
- പൂവണിക്കതിരണി - നവീൻ എസ് - പോളി വർഗ്ഗീസ് - ഗീത കൃഷ്ണൻ
- ആവണിപ്പുലരിതൻ - ഹരിദാസ് - കൃഷ്ണകുമാർ ചെമ്പിൽ - ഡാനിൽ
- ഓർമ്മയിലാദ്യത്തെ - അഭിരാമി - ജി നിശീകാന്ത് - ഗണേശ് ഓലിക്കര
- തത്തക്കിളിച്ചുണ്ടൻ - വിജേഷ് ഗോപാൽ - രാജേഷ് രാമൻ - ജി നിശീകാന്ത്
Comments
എല്ലാം ഒന്നിനൊന്നു
എല്ലാം ഒന്നിനൊന്നു മെച്ചം..വരികൾ. സംഗീതം, ശബ്ദം...ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...ആശംസകൾ...നല്ലൊരു ഓണം ആശംസിക്കുന്നു...!! :))
ഓണത്തിന്റെ എല്ലാ വികാരങ്ങളും
ഓണത്തിന്റെ എല്ലാ വികാരങ്ങളും ഉൾപ്പെടുന്ന ഒരു ആൽബമായി മാറ്റിയെടുത്തിട്ടുണ്ട്.ഉത്സവം,വള്ളം കളി,ദാരിദ്ര്യം,പ്രേമം തുടങ്ങിയതെല്ലാം ലളിതമായി ഇണക്കിച്ചേർത്തിയെടുത്തെഴുതിയ വരികൾ.ചില പാട്ടുകളുടെ വരികളുടെ മേന്മ എടുത്ത് പറയാതെ വയ്യ.ആലാപനവും സംഗീതവുമൊക്കെ ഒന്നിനൊന്ന് മെച്ചമായിരിക്കുന്നു.ഓണത്തിന് കരുതിവെക്കാൻ പറ്റിയ ഒരു സമ്മാനം ആയി ഇതിനെ കണക്കാക്കുന്നു.
Post new comment