Select your language:

ഓണം with ഈണം 2011

Onam with Eenam 2011

ഒരു കൂട്ടം സംഗീത പ്രതിഭകളെ അണിനിരത്തിക്കൊണ്ട് ഈണം പതിവുപോലെ നിങ്ങളുടെ മുൻപിലേക്ക് ഒരു പിടി ഓണപ്പാട്ടുകളുമായി എത്തുകയാണ്. കഴിഞ്ഞ വർഷത്തെ ഗാനങ്ങൾ ആസ്വദിച്ച, അഭിപ്രായങ്ങൾ അറിയിച്ച എല്ലാ മലയാള സംഗീത സ്നേഹികൾക്കും ആദ്യമേ നന്ദി പറഞ്ഞുകൊള്ളട്ടേ. അവകാശവാദങ്ങളൊന്നും തന്നെയില്ല. പതിവുപോലെ ഇത്തവണയും അഭിപ്രായങ്ങൾ നിങ്ങൾക്കു വിടുന്നു.

സ്വന്തം പി.സിക്കു മുന്നിൽ ഇരുന്നുമാത്രം പാടി റെക്കോഡ് ചെയ്തു  പരിചയമുള്ള കുറേ ഗായകരേയും സംഗീത സംവിധാനത്തെക്കുറിച്ച് സാമാന്യാവബോധം മാത്രമുണ്ടായിരുന്ന കുറേ മൂളിപ്പാട്ടുകാരെയും തന്റെ ബ്ലോഗിൽ കിട്ടുന്ന സമയത്തിന് വല്ലതും കുത്തിക്കുറിച്ചു വയ്ക്കുന്ന എഴുത്തുകാരെയും കൂട്ടിയിണക്കി ഒരു പരീക്ഷണമെന്ന നിലയിൽ തുടങ്ങിയ ഈ കൂട്ടായ്മയുടെ നാലാം ഗാനസമാഹാരം ചുരുങ്ങിയ സമയത്തിനുള്ളിൽ തയ്യാറാക്കി ഇവിടെ കാഴ്ചവയ്ക്കാനായതിൽ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമുണ്ട്. മുഖ്യധാരയിൽ നിന്നും അടർന്നുമാറി ഇന്റെർനെറ്റിന്റെ സാദ്ധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി മലയാളത്തിനു മാത്രമായി ഒരു സമാന്തര സംഗീതധാരയ്ക്ക് നെറ്റ് ലോകത്ത് തുടക്കം കുറിക്കാനായതിലും അത് തുടർന്നുകൊണ്ടു പോകാൻ കഴിയുന്നതിലും അത്യധികമായ അഭിമാനവുമുണ്ട്. അതേ പോലെ ഞങ്ങൾ  ഈവർഷവും അണിയിച്ചൊരുക്കിയ ഈ ഗാനസമാഹാരത്തിലെ ഗാനങ്ങൾ സശ്രദ്ധം ശ്രവിച്ച് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ഓണം with ഈണം 2011