ചെങ്ങന്നൂരിനടുത്തുള്ള ഒരു ‘ചെറിയ‘ നാട്ടുകാരൻ. വിപ്ലവ മുദ്രാവാക്യങ്ങളെഴുതി എഴുത്തിൽ തുടക്കം. കവിതയേയും സംഗീതത്തേയും അകമഴിഞ്ഞു സ്നേഹിക്കുന്ന ഒരാരാധകൻ. അനേകം മഹാരഥന്മാരോടൊപ്പം സഹകരിക്കാൻ കഴിഞ്ഞതിൽ ഭാഗ്യവാൻ. പാട്ടുകളെഴുതും, സംഗീതം അഭ്യസിച്ചിട്ടില്ലെങ്കിലും കേട്ടറിവിൽ പൊടിക്ക് ആ കടുംകയ്യും ചെയ്യുന്നു. ‘ഈണ’ത്തിന്റെ ഉപജ്ഞാതാക്കളിലൊരാൾ. പല പല നാടുകൾ താണ്ടി അവസാനം ആഫ്രിക്കയിൽ. 2005 ൽ എം.കെ. അർജ്ജുനൻ ഈണം നൽകി ജയച്ചന്ദ്രൻ ആലപിച്ച “എല്ലാം സ്വാമി”യിൽ തുടങ്ങി ഒൻപതോളം ഭക്തിഗാന ആൽബങ്ങളിലായി എഴുപതിൽപരം ഗാനങ്ങൾ….. ജീവിത സമ്പാദ്യം, സ്നേഹവും പ്രോത്സാഹനവുമായി അച്ഛനും അമ്മയും അനുജനും ഒപ്പം ഭാര്യ സവിത, മക്കൾ നയന(ആറ്)യും നന്ദന(പുതിയ റിലീസ്)യും. കൂടെ, ബ്ലോഗിൽ നിന്നും അല്ലാതെയും വിലമതിക്കാനാകാത്ത കുറേ നല്ല സുഹൃത് ബന്ധങ്ങളും…










