Select your language:

തിരുവോണക്കതിരൊളിചാർത്തി

Song: 


If you cannot hear the audio
You may need: Adobe Flash Player.

Orchestration: 
ജിൻസ്

തിരുവോണക്കതിരൊളിചാർത്തി പൂക്കളമുണരുകയായ്
തിരനോക്കും ഹരിതവസന്തം പൂപ്പടകൂട്ടുകയായ്
മലയാളത്തിരുമുറ്റത്ത് മാവേലിത്തമ്പ്രാനെത്തും
നാളായെടി കളമൊഴിയേ പൂനുള്ളെടി പൈങ്കിളിയേ

തിരുവോണക്കതിരൊളിചാർത്തി പൂക്കളമുണരുകയായ്
പൂപ്പടകൂടുകയായ്

തുമ്പിപ്പാട്ടിന്നീണം തുള്ളിത്തൂവുമ്പോൾ
വരമഞ്ഞൾ തേച്ചുകുളിച്ചുവരുന്നൂ പുലർകാലം
ഉപ്പേരി വറുത്തുകൊറിക്കാം കളിമാവുകുഴച്ചതുരുട്ടാം
തിരുമൂലച്ചക്കരയിട്ടുവരട്ടിയൊരുക്കീടാം
കദനങ്ങൾക്കവധികൊടുത്തീ ഹൃദയങ്ങൾ കൂട്ടിച്ചേർക്കാം
എവിടാകിലുമൊന്നായ്ച്ചേർന്നില വെട്ടിനിരത്തീടാം, ഓണ-
സ്സദ്യവിളമ്പീടാം

തിരുവോണക്കതിരൊളിചാർത്തി പൂക്കളമുണരുകയായ്
പൊൻ‌ചിങ്ങപ്പൂവിളിപൊങ്ങി പൂപ്പടകൂടുകയായ്

ഓലേഞ്ഞാലികളൂഞ്ഞാലാടിപ്പാടുമ്പോൾ
തുമ്പപ്പൂവിശറിയുമായ്ക്കാറ്റീവഴി വന്നേപോയ്
മുടിയാടും കാവുകൾ കാണാം കുമ്മാട്ടിക്കൂത്തിനു പോകാം
തലമുറകൾ വിതച്ചൊരു പുഞ്ചപ്പാടം കൊയ്തീടാം
മറവിമായ്ക്കുമീ ചിത്രങ്ങൾ ….. ആ…… ആ……
മറവിമായ്ക്കുമീ ചിത്രങ്ങൾ മനതാരിൽ ചേർത്തീടാം
മധുരിക്കും നാളുകളെത്തിരുമുറ്റത്തെതിരേറ്റാം, പൂ-
വേ പൊലിപാടീടാം

തിരുവോണക്കതിരൊളിചാർത്തി പൂക്കളമുണരുകയായ്
പൊൻ‌ചിങ്ങപ്പൂവിളിപൊങ്ങി പൂപ്പടകൂടുകയായ്
മലയാളത്തിരുമുറ്റത്ത് മാവേലിത്തമ്പ്രാനെത്തും
നാളായെടി കളമൊഴിയേ പൂനുള്ളെടി പൈങ്കിളിയേ..
തിരുവോണക്കതിരൊളിചാർത്തി പൂക്കളമുണരുകയായ്
പൂപ്പടകൂടുകയായ്…
 

Reply

The content of this field is kept private and will not be shown publicly.
CAPTCHA
സ്പാം ഒഴിവാക്കുവാൻ വേണ്ടിയുള്ള ഒരു ശ്രമത്തിന്റെ ഭാഗമാണു് ഈ ചോദ്യം. ദയവായി സഹകരിയ്ക്കുക.
Image CAPTCHA
Enter the characters shown in the image.