ഓർമ്മയിൽ ആദ്യത്തെ ഓണം

 

ഓർമ്മയിൽ ആദ്യത്തെ ഓണം
ഓമനിക്കാനെന്തു മോഹം
പൂക്കസവാടയും പൂത്തുമ്പിയും
പൂപ്പൊലിച്ചിന്തുമാ പൂമരവും
അൻപോടെ മുത്തശ്ശിനീട്ടിയ
പാലടയ്ക്കോടിയടുക്കും കുറുമ്പും

തൊടിയിലെ തുമ്പയോടിത്തിരിപ്പൂകെഞ്ചി
ഓടിനടക്കുന്ന നേരം
ഒരു കൈക്കുടന്ന പൂവുമായ് നീയെന്റെ
പൂക്കുമ്പിളൂട്ടിയ നേരം
കോലങ്ങളെഴുതിയ മുറ്റത്ത് പിന്നെ നാം
പൂക്കളം നെയ്തൊരാക്കാലം

ഓളങ്ങൾ താളം പിടിക്കുമീ കായലിൻ
തീരത്ത് ഞാൻ മാത്രമാകെ...
ഇനിയുമൊരോണത്തിൻ ആത്മഹർഷങ്ങളിൽ
അലിയുവാനാകാതെ നിൽക്കേ
അരികിൽ നിന്നോർമ്മയും മുഗ്ദ്ധമാകാലവും
അറിയുന്നു തെന്നലും ഞാനും

Comments

Onam @ Eenam..

Nice Songs
Happy Onam

Thanks to all

Nalla vakkukalkkum supportinum ellavarkkum....thanks so much....

Onam Release

Dear All

All the songs are well executed and sung very well.
I really appricate of the lyrics are really touching and listeners will go back to our olden days back in Kerala.

Thanks for introuducing such a nice online album and I personally appreciate all of the team and be grown to the next level. Suggest to introduce a CD for all malayalees.

Eenam need to be proud of getting Sunny George, a Bhava Gayakan and he made it. Really his singing is amazing and hearty contrats to him.

Rgds, Saji George- UAE 050 6701713

"നഷ്ടവസ്സന്തത്തിൻ

"നഷ്ടവസ്സന്തത്തിൻ തപ്തനിശ്വാസങ്ങൾ" നാം എത്രയോ ഗാനങ്ങളിലൂടെ കേട്ടിരിക്കുന്നു. അവയെയൊക്കെപ്പോലെ എവിടെയോ ഒന്നു നോവേൽപ്പിച്ചു പോകുന്ന പാട്ടാണിത്. ആ ഒരു മൂഡിലേക്കെത്തിക്കാൻ ഈ പാട്ടിന്റെ പിന്നണിക്കാർക്കു കഴിഞ്ഞു. നന്ദി.

Sunny George's

Dear Eanam Team,
Firs of all, let me appreciate all those who are behind this great contribution. All of you did great job, singing wise Sunny George & Abhirami ..both sang very well. The lyrics of thiat is song is really touching too.!
Congrats to all the team members.
My Hearty Onam Wishes in advance.
Kind Rgds,

ഒരു നോവ് :(

അത്രമേൽ ഗംഭീരമെന്നൊന്നും പറയാനാവില്ലെങ്കിലും പലവട്ടം കേട്ടപ്പോൾ എവിടെയോ ഒരു നോവ്. ഗണേഷിനോ നിശിക്കോ അതോ ഏതു കേൾവിയിലും നൊമ്പരം തരുന്ന ഹമീർ‌കല്യാണിക്കോ ആ നോവിന്റെ പങ്കെന്നു വേർതിരിക്കാനാവുന്നില്ല.
ആംശംസകൾ.

Like !!

ഒരു നല്ല ഫീല്‍ തരുന്ന പാട്ട്. ലൈക്‌, ട്ടാ.