തത്തക്കിളിച്ചുണ്ടൻ

 

തെയ്തെയ് തക തെയ്തെയ് തക തെയ്തെയ് തക തെയ്തെയ് തക
തെയ്തെയ് തക തെയ്തെയ് തക തിത്തിത്തകതാരോ

തത്തക്കിളിച്ചുണ്ടൻ തത്തിക്കളിക്കണ പുന്നമടക്കടവിൽ, ഒരു
കൊച്ചുകൊതുമ്പു തുഴഞ്ഞു നടക്കണ ചിന്തൂരപ്പൊട്ടുകാരീ
എന്നെയും കൂട്ടാമോ എന്നോടിഷ്ടം കൂടാമോ
മുട്ടിയിരിക്കാമോ ഒന്ന് കെട്ടിപ്പിടിക്കാമോ
മൂവന്തി മുത്തിച്ചുവന്നൊരച്ചുണ്ടിലെ
മുന്തിരിച്ചാറുണ്ണാൻ സമ്മതം മൂളുമോ

ഓണവില്ലിൽ ഞാണും കെട്ടി, ഓരിലപ്പൂത്താലിചാർത്തി
ഓമനേ നിന്നെ ഞാനെൻ കൂടെക്കൂട്ടാലോ
ഇല്ലം നിറ വല്ലം നിറ ചൊല്ലിക്കതിരാടും ചെറു
ചെല്ലക്കിളിപാടുന്നൊരു പൂന്തൊടിയിൽ
ഒന്നിച്ചിരുന്നത്തപ്പൂവൊരുക്കാം
ഒന്നെന്റെ മാറോടു ചേർത്തു നിർത്താം
അക്കണ്ണിലിക്കണ്ണിൽ നോക്കിയിരുന്നിടാം

വാസനച്ചുണ്ണാമ്പു തേച്ച് വെറ്റിലയിൽ പാക്കും വച്ച്
നീ മുറുക്കിത്തുപ്പിയതോ മൂവന്തിച്ചോപ്പ്?
കള്ളക്കളി കണ്ണിൽ ചിരിചുണ്ടിൽ കുളിരുള്ളിൽ കന-
വെണ്ണും തിരുവുത്രാടപ്പൂനിലാവിൽ
നീ ചിരിച്ചപ്പോൾ പൊഴിഞ്ഞതാണോ
നിൻ മെയ് വിയർപ്പു പൊടിഞ്ഞതാണോ
മാനത്തെ മിന്നുന്ന നക്ഷത്രത്തുള്ളികൾ

Comments

തക തക തക തക തകർത്തു

തക തക തക തക
തകർത്തു ചേട്ടന്മാരേ...
ഓണം ഗംഭീരായി...

Nice Song.

Nice Song.

നിശി, രാജേഷ്‌, വിജേഷ്,..നല്ല

നിശി, രാജേഷ്‌, വിജേഷ്,..നല്ല രസമുണ്ട് ഈ പാട്ട് കേള്‍ക്കാന്‍.എല്ലാവര്‍ക്കും ഓണാശംസകള്‍.

ഈ ഓണ ആൽബത്തിൽ എനിക്കേറ്റവും

ഈ ഓണ ആൽബത്തിൽ എനിക്കേറ്റവും ഇഷ്ടമായ പാട്ട് ഇതാണ്. നല്ല ചടുലമായ ഈണവും താളവും. അതിനൊപ്പിച്ച വരികൾ. വിജേഷിന്റെ ആലാപനം സൂപ്പർ.

ഓണം വന്നൂട്ടാ

തകര്‍പ്പന്‍ പാട്ട്... വിജേഷിന്റെ ശബ്ദവും നിശിയുടെ വരികളും ഓര്‍കിസ്ട്രയും രാജേഷിന്റെ കമ്പോസിങും ചേര്‍ന്ന് ഒരു ഓണാനുഭവം നല്‍കി.

AbhilashJi, Thanks for the

AbhilashJi,
Thanks for the feedback...

Ellam oru folk dappangooth stylil ninnu kadameduthathu thanne..

Manguyile poonguyile ( Ilayaraja), Valli thirumanam...and a lot of tamil folk songs... ellam ithe pattern aanu...

oru traditionla style ulkkondu ennu maathram....

AbhilashJi, Thanks for the

AbhilashJi,
Thanks for the feedback...

Ellam oru folk dappangooth stylil ninnu kadameduthathu thanne..

Manguyile poonguyile ( Ilayaraja), Valli thirumanam...and a lot of tamil folk songs... ellam ithe pattern aanu...

oru traditionla style ulkkondu ennu maathram....

തത്തക്കിളിച്ചുണ്ടനും വള്ളിത്തിരുമണവും!

സോങ്ങ് തകർപ്പൻ..!

നിശിയുടെ വരികളും വിജേഷിന്റെ ആലാപനവും അങ്ങ് സുഖിച്ചു!
സോങ്ങിൽ ആകെമൊത്തം ഫ്രഷ്നസ്സ് ഉണ്ടെങ്കിലും ഈ ഈണത്തിൽ വല്യ പുതുമ തോന്നുന്നില്ല എന്ന കാര്യം രാജേഷ് രാമന്റെ പണ്ടാര ഫാനായ എനിക്ക് പറയേണ്ടിവന്നതിൽ ദുഃഖമുണ്ട്. പല്ലവിയൊക്കെ കേട്ടപ്പോൾ പെട്ടന്ന് ഓർമ്മ വന്ന ഗാനം :

“വള്ളിത്തിരുമണം ചൊല്ലിക്കളിക്കെടി ചെല്ലക്കിളിമകളേ ...തൈതൈ
വള്ളിത്തിരുമണം ചൊല്ലിക്കളിക്കെടി ചെല്ലക്കിളിമകളേ.....
പാലൂട്ടാം നിന്നെ തേനൂട്ടാം പഴം മലരും പൊതിയവിലും നേദിക്കാം തിത്തൈതോം
വള്ളിത്തിരുമണം ചൊല്ലിക്കളിക്കെടി ചെല്ലക്കിളിമകളേ....”

രാക്കുയിലിൻ രാഗസദസ്സിൽ എന്ന ചിത്രത്തിനു വേണ്ടി എസ് രമേശൻ‌നായർ എഴുതി എംജി രാധാകൃഷ്ണൻ സംഗീതം നൽകി എംജി യും അരുന്ധതിയും പാടിയ ഈ ഗാനത്തിന്റെ അതേ ട്രീറ്റ്മെന്റാണു പലയിടത്തും കാണുന്നത്.

1) http://onam.eenam.com/ml/node/178 (തത്തക്കിളിച്ചുണ്ടൻ)
2) http://goo.gl/6erfB (വള്ളിത്തിരുമണം)

ഇതു രണ്ടും ഒന്ന് കേൾക്കൂ. ഈ രണ്ട് ഗാനവും ഒരേ രാഗമോ മറ്റോ ആണോ? (വിലാസിനി?) എന്തുകൊണ്ടാണെന്നറിയില്ല, എനിക്ക് രണ്ടും “പല്ലവി കേൾക്കുമ്പോൾ“ ഒരേ ഫീൽ വരുന്നത്. ഈ ഒരു പോയിന്റ് ഒഴിച്ചു നിർത്തിയാൽ ഗാനം വളരെ വളരെ ഇഷ്ടപ്പെട്ടു!

അനുപല്ലവിയും ചരണവും നന്നായി. പല്ലവിയും നന്നായി, എങ്കിൽ കൂടി ഈ രീതിയിൽ കുറ്റം പറയാനിടയാക്കാത്ത രീതിയിൽ ട്യൂൺ ചെയ്തിരുന്നെങ്കിൽ ഗംഭീർ ആയേനേ... ! വെറും ഗംഭീറല്ല.. പഴയ ഗൗതം ഗംഭീർ! (ഇതിപ്പോ പുതിയ ഗൗതം ഗംഭീർ ന്റെ അവസ്ഥയായി... പരിക്കിന്റെ പിടിയിൽ !!) :P

-Abhilash PK

എന്നതാ അണ്ണന്മാരേ അലക്ക്

മൂന്ന് അണ്ണന്മാർക്കും സലാം..കിടിലം ആലാപനം.കിടിലം കമ്പോസിഷൻ,കിടിലോൽക്കിടിലം ലിറിക്സ്..സുന്ദരം..ആദ്യം കേട്ടപ്പോൾ എവിടുന്നോ വാലിട്ടെഴുതിയ നീലക്കടക്കണ്ണിൻ മീനോ പാടാൻ പോവാണെന്നാണു വിചാരിച്ചത്.സുന്ദരമായി ഡൈവേർട്ട് ചെയ്ത് സുന്ദരമായൊരു ഗാനത്തിന്റെ സിഗ്നേച്ചറിട്ടു അത്.