ആരോ കാതിൽ പാടി

ആരോ കാതിൽ പാടി
ആരോ കാതിൽ പാടി
ആരോ കാതിൽ പാടി, ഓണ-പ്പാട്ടിനോർമ്മകൾ
കായൽ തീരം തേടി, കാണാ-ക്കാറ്റിനീണങ്ങൾ
ആത്മാവിലെ സംഗീതമായ് , അറിയുന്നു നാം ഈ സന്ധ്യയിൽ
ഒഴുകിയൊഴുകിവരുമൊരരിയ സുരഭില പദമിയുമിനിയുമാരോ...
കാതിൽ പാടി.ആരോ കാതിൽ പാടി.

മാരിവിൽ ചെപ്പുതുറന്നു, മാനം നോക്കിയിരിക്കുമ്പോൾ
ആരാരോ പിന്നിലൂടെത്തി, മെല്ലെകണ്ണുപൊത്തുന്നൂ
കോലത്തുനാട്ടിലെ പൂവാലിയോ ഓണാട്ടുകരയിലെ പൂമൈനയോ
അരികിലണയുമനഘസുഖദ പരിമള മദ ലഹരിപകരുമാരോ..
കാതിൽ പാടി.ആരോ കാതിൽ പാടി.

കിന്നാരം ചൊല്ലിപ്പറന്നു, ഓലേ-ഞ്ഞാലികളെങ്ങേയ്ക്കോ
നാഴൂരിച്ചോറുമായ് വാനം, ഓണ സദ്യയൊരുക്കുമ്പോൾ
ഇനിയെത്ര കാലമീ കാഴ്ചകാണാൻ ,ഇവിടിനിത്തുമ്പകൾ പൂത്തു നിൽക്കാൻ
മറവിപുണരുമിനിയുമതിനി- തെഴുതുകയിവിടരിയകഥകളാരോ...
കാതിൽ പാടി.ആരോ കാതിൽ പാടി.

ആരോ കാതിൽ പാടി, ഓണ-പ്പാട്ടിനോർമ്മകൾ
കായൽ തീരം തേടി, കാണാ-ക്കാറ്റിനീണങ്ങൾ
ആത്മാവിലെ സംഗീതമായ് , അറിയുന്നു നാം ഈ സന്ധ്യയിൽ
ഒഴുകിയൊഴുകിവരുമൊരരിയ സുരഭില പദമിയുമിനിയുമാരോ...
കാതിൽ പാടി.ആരോ കാതിൽ പാടി

Comments

comment

Excellent... Super like.... Hearty Congrats Nisi & Team

good combination, nicely

good combination, nicely sung...beautiful voice

ആരോ കാതില്‍ പാടി

സൂപ്പര്‍ ലൈക്ക്..!
നല്ല വരികള്‍ക്ക് നിശിയേട്ടന് അഭിനന്ദനങ്ങള്‍!
ആലാപന മാധുരിമ വരികള്‍ക്ക് കൂടുതല്‍ ചന്തമേകുന്നു..!
പഴയ തരംഗിണി ഓണപ്പാട്ടുകള്‍ കേള്‍ക്കുന്ന ഒരു ഫീല്‍
സൂപ്പര്‍ മെലോഡിയസ്..!
ഇതിന്റെ എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും ഹൃദയം നിറഞ്ഞ അനുമോദനങ്ങള്‍!

ഈണത്തിനു അരങ്ങിന്‍റെ അനുമോദനങ്ങള്‍..

ഈണം പാട്ടുകള്‍ നന്നായിട്ടുണ്ട്..

ഞങ്ങളുടെ (അരങ്ങ് )Members ഈണം വിസിറ്റ് ചെയ്യാന്‍

ലിങ്ക് കൊടുത്തിരിക്കുന്നു..

ഈണത്തിനു അരങ്ങിന്‍റെ അനുമോദനങ്ങള്‍..

jippoos

superb pradeepettaa...

ആരോ കാതിൽ പാടി

വളരെ നന്നായിരിക്കുന്നു .. ആശംസകൾ .. നിശീകാന്ത് ചെറിയനാടൻ, ബഹുവ്രീഹി, പ്രദീപ് ചന്ദ്രകുമാർ

ശ്രീ..jith

pradeep the singer

nice soothing melody!
Easy singing..
I see a singer with great potential here!