മുക്കുറ്റിപ്പൂവും നറുതുമ്പപ്പൂവും
കൈയ്യെത്താക്കൊമ്പത്തെ മന്ദാരപ്പൂവുമായ്
പൊന്നോണം കൂടാൻ ഈ വഴി നീ വായോ
ചിങ്ങപ്പൂങ്കാറ്റേ പൂവുംകൊണ്ടീവഴി നീ വായോ
ചേമന്തിപ്പൂവും തുടുതെച്ചിപ്പൂവും
കണ്ണെത്താത്തീരത്തെ അരിമുല്ലപ്പൂവുമായ്
പൂപ്പട കൂട്ടാൻ ഈ വഴി നീ വായോ
ചെല്ലപ്പൂങ്കാറ്റേ പൂവുംകൊണ്ടീവഴി നീവായോ
അത്തം പത്തിന്നോണം
കനിവെഴുമോണത്താറെത്തും, നാടാനന്ദത്തേരേറും
ഉത്രാടത്തുമ്പിപ്പെണ്ണും അഴകെഴുമീമണ്ണിൽ താളം തുള്ളീടും
ഇളവെയിലാടുന്നൊരീ നിളയുടെ തീരങ്ങളിൽ
പുലരിയിലീണങ്ങൾ മൂളും ഓണക്കുയിലൊത്തു പാടീടാം
പുള്ളോർവീണകൾ പാടും
മധുമയ രാഗങ്ങൾ മൂളും, പാരാമോദക്കുളിരാടും
കുന്നലനാടിൻ മെയ്യിൽ നിറമെഴുമീയോണക്കോടി ചാർത്തീടാം
തരളിത ഗാനങ്ങളാൽ, പ്രിയതര നാദങ്ങളാൽ
അഴകിൽ ഋതുവെഴുതും കവിതയ്ക്കിന്നൊരു സ്വരഹാരം തീർത്തീടാം
മുക്കുറ്റിപ്പൂവും നറുതുമ്പപ്പൂവും
കൈയ്യെത്താക്കൊമ്പത്തെ മന്ദാരപ്പൂവുമായ്
പൊന്നോണം കൂടാൻ ഈ വഴി നീ വായോ
ചിങ്ങപ്പൂങ്കാറ്റേ പൂവുംകൊണ്ടീവഴി നീ വായോ
ചേമന്തിപ്പൂവും തുടുതെച്ചിപ്പൂവും
കണ്ണെത്താത്തീരത്തെ അരിമുല്ലപ്പൂവുമായ്
പൂപ്പട കൂട്ടാൻ ഈ വഴി നീ വായോ
ചെല്ലപ്പൂങ്കാറ്റേ പൂവുംകൊണ്ടീവഴി നീവായോ
Comments
Congrats
"ONam with eeNam"-inte ellaa aNiyaRashilpikalkkum abhinandanangal ariyikkunnu.
gaanangalude lyrics ellaam kandu. valare nannaayirikkunnu. samayam kittunnathinu anusarichu ellaa gaanangalum kettu abhipraayam ariyikkaam.
very nice ..............
very nice ..............
comment
Beautiful song. Congrats to all in it's team especially the composer Mr. Bahuvreehi.
അഭിനന്ദനങ്ങള്
ഈണത്തെക്കുറിച്ച് വാര്ത്തകളില് വായിച്ചിരുന്നു. ബൈജുവിന്റെ ലിങ്ക് കിട്ടിയപ്പോളാണ് കയറി നോക്കിയത്. എന്താ പറയേണ്ടത്.. സൂപ്പര്... അടിപൊളി... കിടിലന്.... കിടു... മുറ്റ്... നല്ല പാട്ട് എന്നു പറഞ്ഞാല് അതില് എല്ലാമുണ്ട് എന്നു കരുതുന്നു. ബൈജുവിന് ഒരായിരം ആശംസകള്, നല്ല മലയാളത്തിന്റെ നല്ല പാട്ടെഴുത്തുകാരനായിത്തുടരുക... ഈ സൃഷ്ടിക്കു പിന്നില് പ്രവര്ത്തിച്ച ഈണത്തിന്റെ എല്ലാ ശില്പികള്ക്കും അഭിനന്ദനങ്ങള്, ആശംസകള്, ഭാവുകങ്ങള്..... ഞാനും എത്തും നിങ്ങളോടൊപ്പം ഒരുപിടി പ്രണയ ഗാനങ്ങളുമായി....
സ്നേഹപൂര്വം
ജിന്സ്
Well done Santhoshji.Cheers
Well done Santhoshji.Cheers
Thanks A tonne
I was looking for Onam songs , this was really a good gesture from the people nehind it.
Thank a lot
-Binu,Pune
well done santhoshji... nice
well done santhoshji...
nice to hear u prakashettan and vidhu..