ഇന്ദിശ പാടിയ

ഇന്ദിശ പാടിയ
Trivia: 

ഹൈദരബാദിലെ ഐടി മേഖലയിൽ ജോലി ചെയ്യുന്ന ചെങ്ങന്നൂർ സ്വദേശിയായ ബൈജു എഴുതിയ ഗാനം. ജി ദേവരാജൻ മാസ്റ്ററുടെ ശിഷ്യനായ വിജേഷ് ഗോപാൽ കൊച്ചിയിൽ വച്ച് ഇതിന് സംഗീതം നിർവ്വഹിച്ചു. പന്തളത്തുകാരനായ നവീൻ പശ്ചാത്തല സംഗീതം തയ്യാറാക്കി വിജേഷിനെ തിരികെ ഏൽപ്പിച്ചത് വിജേഷ് തൃപ്പൂണിത്തുറ ഐവ സ്റ്റുഡിയോയിൽ ആലപിച്ച് “ഇന്ദിശ പാടിയ” ഗാനമായിപ്പുറത്തിറങ്ങി.

ഇന്ദിശ പാടിയ പൈങ്കിളിയേ--നിന്റെ
ചുണ്ടിലെത്തേനെൻ മലയാളം...മലയാളം
തുഞ്ചന്റെ നാരായത്തുമ്പിലുതിർന്നൊരു
നന്മൊഴിയാണെൻ മലയാളം.....മലയാളം

ആഴിയും മാമലമേടുമതിരിടും
ചാരുവാമെന്നുടെ കർമ്മഭൂവിൽ
ആശ്രിതർക്കാകെയഭയമരുളിടും
ആർദ്രയാമെന്നുടെ പുണ്യഭൂവിൽ
വാഴുക കൈരളിയേ
വാഴുക കൈരളിയേ--എന്നും
വാഴുക, വാഴുക കൈരളിയേ..കൈരളിയേ

ഓണവും വേലയും പാടിയാടാൻ വരും
ഭാർഗവക്ഷേത്രത്തി,ന്നീനടയിൽ
തൃപ്പെരുന്നാളുമാ ഹേമന്തരാത്രിയും
ഘോഷമാവുന്നൊരീ കേരളത്തിൽ
വാഴുക കൈരളിയേ
വാഴുക കൈരളിയേ--എന്നും
വാഴുക, വാഴുക കൈരളിയേ..കൈരളിയേ

ഇളനീരുപോലെൻ വാക്കിലുണരൂ
നിള നീരു നൽകും നാട്ടിലൊഴുകൂ
കളകാഞ്ചിയായ്, ശ്രുതി സാന്ദ്രമായ്
ശുഭ ഗീതമായ്, നറു കാവ്യമായ്
മലയാളമേ---അമൃത സ്വരധാരയേ