മാമഴയുടെ മൊഴികളിൽ

മാമഴയുടെ മൊഴികളിൽ
Orchestration: 
നിരൻ
Trivia: 

ബംഗളൂരുവിൽ നിന്നും രാഹുൽ സോമനെഴുതിയ വരികൾക്ക് സംഗീതമിട്ടത് വിനോദ് കുമാർ. കൊച്ചിക്കാരൻ നീരജാണ് പശ്ചാത്തല സംഗീതമൊരുക്കിയത് –എഞ്ചിനീയറിംഗ് ബിരുദത്തിന് പഠിക്കുന്ന സ്നേഹയാണ് കൊടുങ്ങല്ലൂരിൽ നിന്നും ഈ ഗാനം ആലപിച്ചത്..

മാമഴയുടെ മൊഴികളിൽ തേനലകളായൊരീണം
പൂങ്കിളിയുടെ ചൊടികളിൽ പൂവിളികളാകുമീ ഗീതം
ചിങ്ങ പുലരിയിൽ തങ്ക കതിരുമായി തെളിയുമീ വാനം
മലയാള മണ്ണിൽ പ്രഭയേകി എങ്ങും വരവേൽക്കുന്നോണം..

പുലരിയിൽ കുളിച്ചീറനായ് നൂറുനൂറു പൂക്കൾ
മഞ്ഞയും വെള്ളുടുപ്പും മേലണിഞ്ഞു നില്കെ
പൂക്കളം വാഴാൻ കൊതിയോടെ താളമിട്ടു വിളിച്ചോ
പൂനിലാവിൻ കുളിരുച്ചൂടാൻ നേരമായെന്നോ...തിരുവോണമായെന്നോ...

കുയിലുകൾ പൂഞ്ചില്ലയിൽ പാട്ട് പാടും നേരം
തുമ്പയും കുടമുല്ലയും കാറ്റിളോളം തുള്ളും...
മാരിവിൽ വിരിയും അഴകായി, മാനവും തെളിഞ്ഞോ
മോദമായി എതിരേല്കാൻ നേരമായെന്നോ...തിരുവോണമായെന്നോ...

Comments

Good one

Nice one, Rahul and the entire team! :)