കറുകറുത്തൊരു കാർമുകിൽ

Orchestration: 
ജിൻസ്

കറുകറുത്തൊരു കാർമുകിൽ, ഇന്നു
കാറ്റടിച്ചേ പോയ്,
കറു കറുത്തൊരു കാർമുകിൽ, ഇന്നു
കാറ്റടിച്ചേ പോയ്, നിൻ
നനഞ്ഞ പൂന്തുകിലുണക്കുവാനിള-
വെയിലു തന്നേ പോയ്, ചിങ്ങ-
പ്പുലരി പെൺ‌കൊടി കിഴക്കേകോലയിൽ
തിരി തെളിച്ചപ്പോൾ , നിൻ
തുടുത്ത പൂംകവിൾ കുങ്കുമം, അവൾ
തുറന്ന ചെപ്പിൽ നിന്നോ
അവൾ തുറന്ന ചെപ്പിൽ നിന്നോ

കറുകറുത്തൊരു കാർമുകിൽ, ഇന്നു
കാറ്റടിച്ചേ പോയ്…,

പാടം നിറയെ പച്ച വിരിക്കും
ചെറുമി പെൺ‌കിടാങ്ങൾ; അന്നു
ഞാറു നടുമ്പോൾ ചൊല്ലിയൊരീരടി
നമ്മെ കുറിച്ചല്ലേ?
കാവിലെ തേവരെ കാണുവാൻ പോയപ്പോൾ
ഞാൻ കൂടെ വന്നില്ലേ, ഊഞ്ഞാൽ
കൂട്ടുകാരൊത്ത് നീ ആടിയ നേരം
ഒളിച്ച്‌ കണ്ടില്ലേ?
കാണാന്‍ കൊതിച്ചു നിന്നില്ലേ
 
ഇന്നെന്റെ മുറ്റത്തെ ചെമ്പകച്ചില്ലകൾ
പൂമണം തൂകുമ്പോൾ, ജാലക
വാതിലിലൂടിരു മിഴികളും നട്ടു
കാത്തു നിന്നേ ഞാൻ
നനുത്ത പൂവിരൽ നീട്ടി നീ തുമ്പ
പൂവിറുക്കുമ്പോൾ, എന്റെ
മനസ്സിലെ പ്രേമക്കതിരുകൊണ്ടൊരു-
കണിയൊരുക്കീ ഞാൻ, പൂ-
ക്കളമൊരുക്കീ ഞാൻ
 

Comments

ഇപ്പോഴാണ് കണ്ടതും

ഇപ്പോഴാണ് കണ്ടതും കേട്ടതും.
മനോഹരമായിരിക്കുന്നു വരികളും
പ്രദീപ് സോമസുന്ദരത്തിന്റെ ആലാപനവും.

ചിങ്ങപ്പുലരിയില്‍

മനോഹരം!
ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും, അമ്പിളിയ്ക്കും അഭിനന്ദനങ്ങള്‍!

കൊച്ചുമുതലാളി!

Karukaruthoru Karmukil

@Pradeep: First time I heard "kabhi kabhi" from "Meri aawaz suno" through you. I have become such a great fan of you and that song and when ever I sing a song, this was my first choice. Thanks for that. Nice to hear you after a gap.. This song is also superb.

@Ambili: Lyrics are superb.

@Rajesh & Team: Thanks for a beautiful song.

All the best to the entire team..

Warm Regards,

Hari

Excellent song...Good

Excellent song...Good Composition and excellent singing by Pradip Sir...Congrats to the whole team of this song

Thanks!!

Thanks to every one who has appreciated this team effort of ours :) HAPPY ONAM to all!!!!

EXCELLENT WORK!

Commendable work in this one! Loved the feel given to the song by the composer, musician and especially by the singer!! :)

Rajeshetta - I have always admired your compositions! Loved this simply magnificent work!

Pradipetta - Awesome as always! The soft touch you have given through ur voice, especially at the lower registers is simply adorable!

Ambili - Very good lyrics.. Blended well with the mood of the song..

Jins - Excellent work with the music! loved it all the way!

- Sushanth

അഭിനന്ദനങ്ങൾ!!

അടുത്തകാലത്ത് കേട്ടതിൽ വെച്ചേറ്റവും ഇഷ്ടപ്പെട്ട പാട്ടുകളിലൊന്ന്.... തകർപ്പൻ!!

ഗംഭീരം!

മനോഹരമായ ആലാപനം.. ഗംഭീരൻ കോമ്പോസിഷൻ.. മെയിൻസ്ട്രീം സംഗീത സംവിധായകർക്കൊപ്പമോ അതിനുമേലേയോ നിൽക്കുന്ന ക്വാളിറ്റി!!!... വരികൾ കുറച്ചുകൂടെ നന്നാവാമായിരുന്നുവെന്ന് തോന്നി.. ചില ഭാഗങ്ങളിൽ വാക്കുകൾ മുഴച്ചുനിൽക്കുന്നതായി ഫീൽ ചെയ്തു.....

അണിയറപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ!! ഇനിയും കാത്തിരിക്കുന്നു.....

Ethokke paattinte ethellaam

Ethokke paattinte ethellaam varikal nannaakkaanundennu paranju thannaal upakaaramaayiunnu. Athu pole ethokke paattil evide okke aanu muzhachu nilkkunnathennum arinjaal kollaam.

thank u very much fo u comment

Excellent !

Excellent singing , lyrics and composition

Congrats Pradeep

Pradeep, great singing.
You were my INSPIRATION to try Hindi songs.
Aasamsakalode,

THANKACHEN THOPPIL
Dubai

കറുകറുത്തൊരു കാർമുകിൽ

ഈ പാട്ടിലെ വരികള്‍ ഞാന്‍ അമ്പിളിയുടെ അക്ഷരപ്പകര്ച്ചക ബ്ലോഗില്‍ വായിച്ചിരുന്നു. അന്ന് കവിത എന്ന രീതിയിലായിരുന്നു സമീപിച്ചത്. പക്ഷെ ഇപ്പോള്‍ പ്രദീപിന്റെ ശബ്ദത്തിലൂടെ കേട്ടപ്പോള്‍ അതി മനോഹരമായി തോന്നി. ശബ്ദവും സംഗീതവും ആലാപനവും വരികളുടെ സന്ദര്യവും ഒന്നിനൊന്നു മെച്ചമായപ്പോള്‍ ഇതൊരു നല്ല സംഗീത വിരുന്നായി. ഞാന്‍ പല തവണ കേട്ടു. അഭിനന്ദനങ്ങള്‍.
ഗായഗനും ഗാന രചയിതാവിനും സംഗീതത്തിനും പിന്നില്‍ പ്രവര്ത്തിവച്ചവര്ക്കുവമെല്ലാം.

Thanks

Dear all,

Happy to know that you all like the song.... My heartfelt thanks to each of you for dropping your inspirig comments.