പൊന്നോണ സുര്യനുദിച്ചേ

പൊന്നോണ സുര്യനുദിച്ചേ, പൂമാനം കസവണിഞ്ഞേ!
പൂഞ്ചോല നിറ കവിഞ്ഞേ, പൂങ്കാവു പൂത്തുലഞ്ഞേ!
ഓണനാളിൻ ഉത്സവം! നാടാകെ ആമോദം!
വർണ്ണ പൊലിമ നൽകി, വരവേല്പിൻ ആഘോഷം ഓണം വന്നോണം വന്നേ തക തക

ഓണക്കിളി മൂളിയ പാട്ടിന്റെ ഈണത്തിൽ,
തുമ്പയും തെച്ചിയും ആടുന്നു താളത്തിൽ,
പൂവെല്ലാം തഴുകി വരും കുസൃതിപ്പൂന്തെന്നലിൻ
കിന്നാരം കേട്ടുലയും പൊൻ‌വയലേലകൾ
ഓണനാളിൻ ഉത്സവം! നാടാകെ ആമോദം!
വർണ്ണ പൊലിമ നൽകി, വരവേല്പിൻ ആഘോഷം
ഓണം വന്നോണം വന്നേ തക തക

പുലരിപ്പൊന്നൊളിവീശി മിന്നും പൂവാടിയിൽ
പൂന്തേൻ നുകർന്നീടാൻ എത്തും പൂത്തുമ്പികൾ
മാനത്ത് വിരിയുന്ന മാരിവിൽ പൂവണിയും
മാവേലിമന്നനെ എതിരേൽക്കാൻ നിന്നല്ലോ
ഓണനാളിൻ ഉത്സവം! നാടാകെ ആമോദം!
വർണ്ണ പൊലിമ നൽകി, വരവേല്പിൻ ആഘോഷം
ഓണം വന്നോണം വന്നേ തക തക

Comments

Nostalgic memories....

Hello,
I am Jose Pinto Stephen, a malayalee freelance journalist in USA. I am very active in facebook and today I found your page... Your album is really great and hope you will be able to make more in the near future.... Have a wonderful Onam.

nala varikal pakshe

nala varikal pakshe eenamittathu athra nanhayi thonhunilla.