ആരോ കാതിൽ പാടി
ആരോ കാതിൽ പാടി
ആരോ കാതിൽ പാടി, ഓണ-പ്പാട്ടിനോർമ്മകൾ
കായൽ തീരം തേടി, കാണാ-ക്കാറ്റിനീണങ്ങൾ
ആത്മാവിലെ സംഗീതമായ് , അറിയുന്നു നാം ഈ സന്ധ്യയിൽ
ഒഴുകിയൊഴുകിവരുമൊരരിയ സുരഭില പദമിയുമിനിയുമാരോ...
കാതിൽ പാടി.ആരോ കാതിൽ പാടി.

മാരിവിൽ ചെപ്പുതുറന്നു, മാനം നോക്കിയിരിക്കുമ്പോൾ
ആരാരോ പിന്നിലൂടെത്തി, മെല്ലെകണ്ണുപൊത്തുന്നൂ
കോലത്തുനാട്ടിലെ പൂവാലിയോ ഓണാട്ടുകരയിലെ പൂമൈനയോ
അരികിലണയുമനഘസുഖദ പരിമള മദ ലഹരിപകരുമാരോ..
കാതിൽ പാടി.ആരോ കാതിൽ പാടി.

കിന്നാരം ചൊല്ലിപ്പറന്നു, ഓലേ-ഞ്ഞാലികളെങ്ങേയ്ക്കോ
നാഴൂരിച്ചോറുമായ് വാനം, ഓണ സദ്യയൊരുക്കുമ്പോൾ
ഇനിയെത്ര കാലമീ കാഴ്ചകാണാൻ ,ഇവിടിനിത്തുമ്പകൾ പൂത്തു നിൽക്കാൻ
മറവിപുണരുമിനിയുമതിനി- തെഴുതുകയിവിടരിയകഥകളാരോ...
കാതിൽ പാടി.ആരോ കാതിൽ പാടി.

ആരോ കാതിൽ പാടി, ഓണ-പ്പാട്ടിനോർമ്മകൾ
കായൽ തീരം തേടി, കാണാ-ക്കാറ്റിനീണങ്ങൾ
ആത്മാവിലെ സംഗീതമായ് , അറിയുന്നു നാം ഈ സന്ധ്യയിൽ
ഒഴുകിയൊഴുകിവരുമൊരരിയ സുരഭില പദമിയുമിനിയുമാരോ...
കാതിൽ പാടി.ആരോ കാതിൽ പാടി

ശ്രാവണ സന്ധ്യേ അറിയുമോ, എൻ
ശാരിക പോയതെവിടെ?
ഓർമ്മകൾ തൻ ചുടു ചുംബനമേകിയെൻ
ഓമന പോയതെവിടെ, എവിടെ?
ഓമന പോയതെവിടെ
 
ആ സുഖ മാദക ഗന്ധമുണർത്തി
ആതിരയിതിലെ വരുമ്പോൾ
ആ പൊൻ വിരലുകൾ പുളകം ചാർത്തിയ
എൻ മിഴി സാഗരമായി
ഓരോ നിമിഷം തോറും ഹൃദയം
അവളെ തേടുകയായി, വീണ്ടും
അവളെ തേടുകയായി
 
ഈ പൊൻവെയിലും ഈ പൂന്തൊടിയും
ഈറനണിഞ്ഞൊരുഷസ്സും
തേടുകയായ് കള മൊഴികളുണർത്തിയ
ഈരടിതൻ ശ്രുതിയെങ്ങും
തഴുകിയുണർത്താൻ എന്നിലലിയാൻ
വരികില്ലേയവളിനിയും, വീണ്ടും
വരികില്ലേയവളിനിയും

ഓണം…. തിരുവോണം…
പൂക്കളങ്ങളിലെൻ… പൂങ്കിളിയേ നീ
പൂമലർക്കുടമേന്തിവന്നൊരു പാട്ടു പാടാമോ

പൂവനങ്ങളിലാകേ… ഈ പൂമനങ്ങളിലാകേ, നിൻ
പൂങ്കവിളിലെ കുങ്കുമം കൊണ്ടു കളമെഴുതാമോ..?
പൈങ്കിളി മകളേ… വരൂ ചാരെയീവഴിയേ…
പുലർ സന്ധ്യയിൽ പൊൻതൂവൽ വീശി നീ കുളിർ പകരാമോ?
 
പൂന്തളിരിലചൂടി നറു പൊൽകതിർക്കുലയേന്തി
പൊട്ടുകുത്തിയിപ്പൂക്കളത്തിൽ വന്നിരിക്കാമോ?
പൂക്കളം കാണാന്  മാവേലി വന്നിടുമ്പോൾ
പുലർ വേളയിൽ സഖിമാരുമൊത്തുനീ കുരവയിടാമോ

ഓർമ്മകൾ വീണ്ടുമുണർത്തിവന്നെത്തുന്നു
ഓമൽകിനാക്കളുമായൊരോണം
തേരൊലി കേൾക്കുന്നു മാവേലി മന്നന്റെ,
തേനൊലിപ്പാട്ടിന്റെ ശീലുകളിൽ

പൂക്കളമെഴുതുവാൻ പുലരികളിൽ
പൂതേടിയന്നു നാം പോയതില്ലേ
പൂമ്പാറ്റതൻ പരിരംഭണത്താൽ
പുതു മലർ നാണിച്ചതോർമ്മയില്ലേ
പാതിവിടർന്നൊരു പൂവായി ഞാൻ
നീയൊരു ശലഭമായി.
 
കാത്തു കിനാവുകളിതു വരെയും
കാതോർത്തു നിന് വിളി കേൾക്കുവാനായ്
പൂങ്കാറ്റുതൻ കുളിർ ചുംബനത്താല്
പുളകിതയാകുന്ന മാലതിപോല്
ഓണനിലാമഴ പെയ്തിടുമ്പോൾ
അരികിൽ നീ വന്നുപാടി

" ഈ ഗാനത്തിനു മനോഹരമായി വയലിൻ വായിച്ച സുഷേണന് ഈണത്തിന്റെ പ്രത്യേക നന്ദി"

-------------------------------------------------------

പൂവേ..പൊലി പൂവേ..പൊലി പൂവേ..പൊലി പൂവേ….
പൂവേ..പൊലി പൂവേ..പൊലി പൂവേ…പൊലിപൂവേ….

മലയാളത്തൊടിനീളേ.. പൂത്തിരുവോണം
മാവേലിക്കരയാകേ പൂവിളിപൊടിപൂരം
കാണിപ്പൊന്നൂതിയുരുക്കി
കസവാടകൾ ചാർത്തിയൊരുങ്ങി
ഇലയിട്ടൊരു സദ്യയൊരുക്കാം പോരൂ കിളിമകളേ… 
മലനാടിൻ കളമൊഴിയേ…  

പൊന്നമ്പിളിവട്ടമൊടൊത്തൊരു പപ്പടമിഞ്ചിയുമവിയലുമായ്
ഉപ്പേരിയുമോലൻ കാളൻ, പച്ചടി, കിച്ചടി, തൊടുകറിയും
തുമ്പപ്പൂ ച്ചോറില്‍  വിളമ്പാന്‍  നെയ്തൊട്ടപരിപ്പുണ്ടേ…

കണ്ണന്നമൃതൂട്ടിയെടുത്തൊരു പാൽപ്പായസരസമുണ്ടേ
പഴമാങ്ങാപ്പുളിശ്ശേരിക്കെതിരാരതു സംഭാരം!,
പിന്നെ, പുതുവെറ്റിലനൂറണിയിച്ചരികേ ഹാ..! സംസാരം…!  

തിരുവാതിരവട്ടമൊരുക്കിപ്പുത്തൻ തേന്മൊഴിമാർനിരയായ്
പുലികളിയുടെ ചോടുചവിട്ടി വരുന്നുകിടാങ്ങളുമാവഴിയേ
കാലത്തിൻ മറവിയിലാഴും പഴമനസ്സുകളിന്നെവിടേ?

കോലങ്ങൾ കെട്ടിനടക്കും കൂത്താടികളറനിറയേ!
ഹൃദയങ്ങളിലിന്നും വിങ്ങുകയായ് ഗതസൌഭാഗ്യം,
മാറിൽ, കഥകേട്ടു തളർന്നുമയങ്ങുകയാണെൻ സന്താനം!

ആരോ കാതിൽ പാടി
ആരോ കാതിൽ പാടി
ആരോ കാതിൽ പാടി, ഓണപ്പാട്ടിനോർമ്മകൾ
കായൽ തീരം തേടി, കാണാക്കാറ്റിനീണങ്ങൾ
ആത്മാവിലെ സംഗീതമായ് , അറിയുന്നു നാം ഈ സന്ധ്യയിൽ
ഒഴുകിയൊഴുകിവരുമൊരരിയ സുരഭില പദമിയുമിനിയുമാരോ...
കാതിൽ പാടി.ആരോ കാതിൽ പാടി.

മാരിവിൽ ചെപ്പുതുറന്നു, മാനം നോക്കിയിരിക്കുമ്പോൾ
ആരാരോ പിന്നിലൂടെത്തി, മെല്ലെകണ്ണുപൊത്തുന്നൂ
കോലത്തുനാട്ടിലെ പൂവാലിയോ ഓണാട്ടുകരയിലെ പൂമൈനയോ
അരികിലണയുമനഘസുഖദ പരിമള മദ ലഹരിപകരുമാരോ..
കാതിൽ പാടി.ആരോ കാതിൽ പാടി.

കിന്നാരം ചൊല്ലിപ്പറന്നു, ഓലേഞ്ഞാലികളെങ്ങേയ്ക്കോ
നാഴൂരിച്ചോറുമായ് വാനം, ഓണ സദ്യയൊരുക്കുമ്പോൾ
ഇനിയെത്ര കാലമീ കാഴ്ചകാണാൻ ,ഇവിടിനിത്തുമ്പകൾ പൂത്തു നിൽക്കാൻ
മറവിപുണരുമിനിയുമതിനി തെഴുതുകയിവിടരിയകഥകളാരോ...
കാതിൽ പാടി.ആരോ കാതിൽ പാടി.

ആരോ കാതിൽ പാടി, ഓണപ്പാട്ടിനോർമ്മകൾ
കായൽ തീരം തേടി, കാണാക്കാറ്റിനീണങ്ങൾ
ആത്മാവിലെ സംഗീതമായ്,അറിയുന്നു നാം ഈ സന്ധ്യയിൽ
ഒഴുകിയൊഴുകിവരുമൊരരിയ സുരഭില പദമിയുമിനിയുമാരോ...
കാതിൽ പാടി.ആരോ കാതിൽ പാടി