പൊന്നിൻ ചിങ്ങമാസ

പൊന്നിൻ ചിങ്ങമാസത്തുടിതാളവുമായ്
ഓണവും പൂക്കളും വന്നണഞ്ഞേ
ഓണപാട്ടിൽ നൃത്തം വെക്കാൻ
മാമലനാടൊരുങ്ങുകയായ്
ഓണക്കുട ചൂടിവരുന്നൊരു
ഓണത്തപ്പനെ വരവേൽക്കാൻ
 
തിരുവോണപ്പാട്ടിൽ നൃത്തവെക്കും മയിലുകളായ്
പൂക്കളം ഒരുക്കിയ വർണ്ണങ്ങളും
മേളത്തിമിർപ്പിൻ ആർപ്പുവിളിയോടെ
മോദത്താൽ പാടി ഓണക്കിളികളും
പൊൻവെയിലിലെ പൂത്തുമ്പിയും
പൂക്കളമെഴുതി മാനത്ത്
 
തിരുവഞ്ചിപാട്ടിൻ മാറ്റൊലി കൊണ്ട് തുഴയെറിയും
വള്ളം കളിയുടെ ഓളങ്ങളും
പുഷ്പദളത്തിലെ തേൻ വണ്ടുകളായ്
മാടിവിളിക്കും പൂഞ്ചോലകളും
മഴവില്ലിലെ ഏഴുവർണ്ണങ്ങളായ്
പൂക്കാലം വരവായി

Comments

2012 onam songs

I like all these onam songs, great works and all the best wishes to the peoples work behind this 2012 onam album.

Orchestration is so nice.

Orchestration is so nice. But the singer's voice is not audible. I beleive it is not well recorded.

Good Lyrics,music and

Good Lyrics,music and orchestra,it would have more better if any professional singer sung this song,
Best wishes Danil and Krishnakumar
Happy Onam