Nirakathiradiya | നിറകതിരാടിയ

നിറകതിരാടിയ തിനവയലുകളില്
പുതുമഴതഴുകിയ പൂവിളികള്
പുഴയുടെ കവിളില് ഇളവെയിലെഴുതീ
പൊന്നെഴുമരിയ നിഴല്ച്ചന്തം
ഈണത്തില്, പുഴതഴുകിയ താളത്തില് - മറുകര
കൈനീട്ടി പുതുമഴയെ വേള്ക്കുമ്പോള്  - പൂവിനു നാണം

പൂവില് നറുതേന് മണം – ചെറുവണ്ടായ് ശ്രുതി മേളനം
കാതില് സ്വര നര്ത്തനം ഋതുസംഗീതസല്ലാപ മേളം
പാടം ഒരു പൂക്കടല്, തെളിമാനം മഴനീര്ക്കുടം
തുള്ളും നീര്ത്തുള്ളികള്, നടമാടുന്ന ശൃംഗാര താളം
കനവുകള് തേടുമീ കുളിരിലും പുതുമകള് പാടുമീ കാറ്റിലും
പുതുനിറമെഴും പൊന്-കതിരൊളിചിന്നും
പുതുമഴ തൊടുന്ന പൂവിളികള്…..
മലരുമധുപനൊരു നൂപുരം കൈതപൂത്ത നറുവെഞ്ചാമരം
ഹരിതവനിയിലൊരു നര്ത്തനം, ഇളവെയിലിലഴകിയൊരു പൂമരം
ചുടുചുണ്ടിലൊരീണം.. തുടുകവിളിലെനാണം...
കളിചിരിയുടെ മലരുകള് കവിതകളെഴുതും…

ഓളം പദമാടിയും-കളിയോടം നടമാടിയും
മാനം കുളിർ തൂകിയും-എഴുമുല്ലാസ,മാനന്ദമെങ്ങും
നാണം മിഴിപൂട്ടിയും-ചെറുമോഹം തേ-രോട്ടിയും
ചുണ്ടില് തേനൂട്ടിയും-ഇനി ഉന്മാദ, ഗാന്ധര്വ്വ യാമം
കതിരുകളാടുമീ കാറ്റിലും പുതുമകളെഴുതുമീ വെയിലിലും
ഒരു വിരല് തൊടാന് ഈ കവിളുകള് തൊടാന്
അരികിലുണരുമോ പൂവിളികള്….
മുടിയിലണിയുമൊരു മുല്ലയില് മധുനുകര്ന്നു മൃദു-മന്ത്രണം
പുഴയിലുലയുമൊരു വഞ്ചിയില് നനവുപകരുമൊരു ലാളനം
തെളിമാനം നോക്കി നെഞ്ചില് ചേര്ത്ത
ചുണ്ടില്പൂത്ത ചുംബനമലരുകള്….

-----------------------------------------------------------------------

Nirakathiraadiya thinavayalukalil
puthumazha thazhukiya poovilikal
puzhayude kavilil ilaveyilezhuthi
ponnezhumariya nizhalchantham
eenatthil, puzha thazhukiya thaalatthil....marukara
kai neetti puthumazhaye velkkumpol....poovinu naanam

Poovil naruthenmanam, cheruvandaay shruthimelanam
kaathil swaranartthanam, rithusangeetha sallaapa melam
paadam oru pookkadal, thelimaanam mazhaneerkkudam
thullum neertthullikal, nadamaadunna shringaarathaalam
kanavukal thedumee kulirilum puthumakal paadumee kaattilum
puthuniramezhum ponkathiroli chinnum
puthumazha thedunna pooviliikal
malarumadhupanoru noopuram kaitha poottha naruvenchaamaram
harithavaniyiloru nartthanam, ilaveyililazhakiyoru poomaram
chuduchundiloreenam....thudukavilile naanam.....
kalichiriyude malarukal kavithakalezhuthum

Olam padamaadiyum, kaliyodam nadamaadiyum
maanam kulir thookiyum, ezhumullaasamaanandamengum
naanam mizhi poottiyum, cherumoham therottiyum
chundil thenoottiyum, ini unmaada-gaandharva yaamam
kathirukalaadumee kaattilum puthumakalezhuthumee veyililum
oru viral thodaan ee kavilukal thodaan
arikilunarumo poovilikal
mudiyilaniyumoru mullayil madhu nukarnnu mridumanthranam
puzhayilulayumoru vanchiyil nanavupakarumoru laalanam
thelimaanam nokki nenchil cherttha
chundil poottha chumbanamalarukal

Comments

Onam albuthile

Onam albuthile paattaanenkilum puthumazhayude eenam peyyunna gaanam. simple but good. ee gaana rachayithaav oralpam kuudi sradha cheluthiyaal aa thoolikayil ninnu nalla gaanangal pirakkum