ആലക്കൽ കൃഷ്ണൻ അമ്മിണി ദമ്പതികളുടെ മൂത്ത മകൻ. അനിയത്തി കവിത മ്യൂസിക് ടീച്ചർ ആണ് ഭർത്താവു മനോജ് പിന്നന്നി ഗായകൻ. മാമൻ കൃഷ്ണൻ പാട്ടുകാരനായിരുന്നു അമ്മയും അച്ഛനും പാടിയിരുന്നു. ചെറുതായിരുന്നപ്പോൾ ഇവരുടെ പട്ടു കേട്ട് അന്ന് ഉറങ്ങാറ്. പക്ഷെ ഞാൻ പാടിയിരുന്നില്ല. 5 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇന്ദിര ടീച്ചറുടെ നിർബന്ധം കൊണ്ട് കണ്ഠം ഒരു ശങ്കമാകാം എന്ന് തുടങ്ങുന്ന ഗുരുവായൂരപ്പന്റെ ഒരു പാട്ടു പാടി തുടക്കം. വലിയ കുഴപ്പമില്ലാതെ ഒരു വിധം ഒപ്പിച്ചു. പിന്നെ ക്രിക്കറ്റ് ഫുട്ബോൾ അതിന്റെ പിന്നാലെ ഓട്ടമായിരുന്നു.
എസ് എൻ കോളെജിന്റെ ഒരു കലാലയ വാർഷികത്തിനു അവിടെ അരങ്ങു ഒരുങ്ങുന്ന സമയത്ത് ഞങ്ങളുടെ ടീം (ക്രിക്കറ്റ് ടീം )ചുമ്മാ ഒന്ന് കാണാൻ പോയി. അവിടെ എന്റെ അനിയൻ ബിജീഷ് കൃഷ്ണൻ എനിക്ക് പാടാൻ കഴിയും എന്ന് കാണിച്ചു തന്നു. അതായിരുന്നു സംഗീതത്തിലേക്ക് എന്നെ തിരിച്ചു വിട്ടത്. അവനായിരുന്നു ആദ്യ ഗുരുവും. അവൻ ഒരു മുഴുവൻ സമയ സംഗീത വിദ്യാർഥി ആയിരുന്നു പിന്നെ വലിയ സിങ്ങർ ആണവൻ. ഇന്ന് ഞാൻ എവിടെ എങ്കിലും ഇതിൽ എങ്കിൽ അവന്റെ ഒറ്റ പരിശ്രമം കൊണ്ടന്നു പറയാം. കുറെ സീ ഡി വാങ്ങി തരും. ഹരിഹരൻ, ഉണ്ണികൃഷ്ണൻ, ഗുലാം അലി ഗസ്സൽ പാട്ടുകൾ ആണു ഏറ്റവും കൂടുതൽ കേട്ടിരുന്നത്ത് പിന്നെ ഹിന്ദു ശാസ്ത്രീയ ഭക്തി ഗാനം ഭജൻസ് ഹിന്ദുസ്ഥാനി കച്ചേരികൾ അവനും കേള്ൽവിയുമായിരുന്നു ഗുരുക്കന്മാർ. അവന്റെ കൂടെ പ്രോഗ്രാമുകൾ കാണാനും കേള്ക്കാനും സ്റ്റുഡിയോ റെക്കോർഡ് ചെയ്യുന്നത് കേള്ക്കാനും അത് പരിചയപ്പെടാനും സാധിച്ചു. ആദ്യമായി ഒരു ശാസ്ത്രീയമായ ഒരു അടിത്തറയില്ലാതെ സ്റ്റേജിൽ പാടിയന്ന് വാങ്ങിയ കയ്യടികൾ കുറെ സ്വാധീനിച്ചിട്ടുണ്ട്. അത് അവൻ തന്ന ആത്മവിശ്വാസം. ഇപ്പോഴും ആ വിറയൽ മാറിയിട്ടില്ല.
നാട്ടിൽ ഐ ടി ഐ (ITI Limited ) ജോലി, കൂടെ ഗാനമേള ,ട്രാക്ക് പാട്ട്, ഭജന, അങ്ങിനെ പോകുമ്പോഴാണ് ഒമാനിൽ ജോലി കിട്ടി അങ്ങോട്ട് പോകുന്നത്. സംഗീതവും നാടും നാട്ടുകാരും കൂട്ടുകാരും എല്ലാവരെയും വിട്ടു 2 വർഷത്തെ ജോലി. അത് കഴിഞ്ഞു ബഹറിനിൽ വന്നു. അവിടെയാണു മറ്റൊരു ടേണ്‍ ഉണ്ടാവുന്നത്. തനിക്കു പറ്റിയ 2 കൂട്ടുകാര്- ഉണ്ണിയും ഷിബിനും. ഞങ്ങൾ പാർക്കിൽ ചെന്നിരുന്നു പാട്ടെഴുത്ത്,മ്യൂസിക് കമ്പോസിംഗ് ,ഷിബിന്റെ ലാപ്ടോപ് ആയിരുന്നു ഞങ്ങളുടെ സ്റ്റുഡിയോ. ആ കുട്ടുകെട്ടു നല്ല കുറെ പാട്ടുകൾ ചെയ്യാനും സംഗീതത്തിനോടു കൂടുതൽ അടുക്കാനും സഹായിച്ചു. ഞങ്ങൾ ഒരു സ്റ്റുഡിയോ തുടങ്ങി, ഡ്രീംസ് ഡിജിറ്റൽ മീഡിയ എന്ന് പേരിട്ടു .ആ കൂട്ടുകെട്ടിൽ ശ്രാവണ ശ്രുതി എന്ന ഓണം ആൽബം പിറന്നു. ആൽബം ചെയ്തു വന്നപ്പോൾ നന്നായി എന്ന് തോന്നി. ഒരു നോർമൽ ആൽബം ആയി അത് പുറത്തിറക്കാൻ തോന്നിയില്ല. അമ്മ മലയാളം എന്ന ഒരു പാട്ട് ഞാൻ പാടുകയും ചെയ്തു.
പ്രോജെക്ട്സ് ( ദിസ് ഇയർ )
ശ്രവണ ശ്രുതി ,ഈസ്റ്റ് കോസ്റ്റ് പ്രണയ ആൽബം (നിനെ വായിക്കുവാൻ ), സണ്‍ഡേ (മൂവി ), ഈണം വിത്ത് ഓണം
പ്രോജെക്ട്സ് (കഴിഞ്ഞത് )
തീം മ്യൂസിക് (നിലാവ് ), മൈന ആൽബം ,ഓർമയിൽ എന്നും (ഷോര്ട്ട് മൂവി ), കുറെ ആഡ് ഫിലിം
Kiran is the eldest son of Alakkal Krishnan and Ammini. Kavitha, his sister is a music teacher and is married to playback singer Manoj. His uncle was also a singer. His childhood days were filled with music. Music runs in their family. His debut performance was when he was studying in 5th Class, where he sang a devotional song “ kantamoru shankamakam” in-front of the class. After that Kiran was into cricket and football. Kiran did his college in S N College. Once during his college days, he happened to be involved in the annual arts celebrations. That was a turning point, when his younger brother Bijeesh Krishnan encouraged Kiran to sing a song. Bijeesh is also a singer. He was his first Guru. Kiran attributes all his success to his brother Bijeesh.
Kiran was working in ITI Limited before he came to Middle East. During his stint with ITI he was actively involved in Ganamelas , Track singing and Singing bajans. His first station was Oman and thereafter in Bahrain. In Bahrain, Kiran happened to meet Unni and Shibin. There started a new friendship which inspired Kiran into new heights of Music. The trio spent their time writing and composing music. Thereafter they started a recording studio and named it Dreams Digital Media. They launched an album with songs for Onam called “Shravana Shruthi”. Kiran sang one song also in that album penned “Amma Malayalam”.
Projects (current) :- Shravana Shruthi, East cost album “Ninne vayikkuvan”, Sunday (Movie) & Onam with Eenam 2013.
Projects (Yester years) :- Theme Music (Nilavu), Maina Album, Ormayil ennum (Short movie) and various Ad filims.