സ്വദേശം ഇരിങ്ങാലക്കുട. ആറ് വർഷമായി ബഹ്റൈനിൽ ഒരു സ്വകാര്യ കമ്പനി ജോലി ചെയ്യുന്നു. ബഹ്റൈനിലെ സാംസ്കാരിക പരിപാടികളിലെ സജീവ സാന്നിദ്ധ്യം. ബഹ്റൈനിൽ വിവിധ സംഗീത പരിപാടികളിൽ വർഷങ്ങളായി ഗാനങ്ങൾ ആലപിക്കുന്നതിനോടൊപ്പം നിരവധി ആൽബങ്ങൾക്കും നാടകങ്ങൾക്കും മറ്റ് കലാപരിപാടികൾക്കുമായി ഗാനരചനയും സംഗീത സംവിധാനവും നിർവ്വഹിച്ചിട്ടുണ്ട്.
കഴിഞ്ഞ ഓണക്കാലത്ത് ഈസ്റ്റ് കോസ്റ്റിലൂടെ പുറത്തിറങ്ങിയ “ശ്രാവണ ശ്രുതി” എന്ന സംഗീത ആൽബത്തിലെ ഗാനങ്ങളുടെ അണിയറയിൽ പ്രവർത്തിച്ചതിനോടൊപ്പം ഇതിനകം തന്നെ ഹിറ്റായി മാറിയ “ശ്രാവണ പൌർണമി ചോദിച്ചു” എന്നു തുടങ്ങുന്ന ഗാനവും ആലപിച്ചിട്ടുണ്ട്.മറ്റ് പ്രധാന ആൽബങ്ങൾ നീയെൻ മനം നിറയേ, പുത്തൂരം കനവുകൾ, മാവേലി നാട് തുടങ്ങിയവയാണ്. രണ്ടായിരത്തി പത്തിൽ ബഹ്റൈനിലെ ഗായകർക്കായി റേഡിയോ വോയ്സ് സംഘടിപ്പിച്ച “മേഘരാഗം” എന്ന സംഗീത മത്സരത്തിലെ വിജയിയായിരുന്നു. ഭാര്യ സൂര്യ ഉണ്ണികൃഷ്ണൻ