12 ഗാനങ്ങളുൾപ്പെടുത്തിയ അഞ്ചാമത്തെ ആൽബത്തിലൂടെ ഒരിക്കൽക്കൂടി ഈണം ഓണപ്പാട്ടുകളുമായി നിങ്ങൾക്കു മുന്നിൽ എത്തുകയാണ്.മുൻ വർഷങ്ങളിൽ ഈണത്തിന്റെ ആൽബങ്ങൾ കേൾക്കുകയും അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്ത എല്ലാവർക്കും ഒരിക്കൽ കൂടീ നന്ദി. പരിമിതമായ സൗകര്യങ്ങളിൽ, പരസ്പരം കാണാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇരുന്ന് എഴുതുകയും ഈണമിടുകയും പാടുകയും ശ്രമകരമായ മറ്റ് അനുബന്ധ ജോലികൾ ചെയ്യുകയും ചെയ്ത് സ്വതന്ത്ര സംഗീത ലൈസൻസിൽ പുറത്തിറക്കിയ ഈ ആൽബം ഇനി നിങ്ങൾക്ക് സ്വന്തമാണ്. വ്യത്യസ്ത ആസ്വാദന അഭിരുചിയുള്ളവർക്കായി വൈവിദ്ധ്യമാർന്ന ഗാനങ്ങളാണ് ഞങ്ങൾ ഒരുക്കാൻ ശ്രമിച്ചിരിക്കുന്നത്. പൈറസിയുടെ നിയന്ത്രണങ്ങളില്ലാതെ ഡൗൺലോഡിയും പങ്കുവച്ചും ഈ സ്വതന്ത്രസംഗീത സംരംഭത്തെ കൂടുതൽ സംഗീതപ്രേമികളിലേക്ക് എത്തിക്കുവാൻ അഭ്യർത്ഥിക്കുന്നു. എല്ലാ അനുബന്ധ ജോലികളും ഓൺലൈൻ വഴി നടത്തുന്നതിനാൽ സംഭവിച്ചേക്കാവുന്ന പിഴവുകൾ സദയം ക്ഷമിച്ചും അവ ചൂണ്ടിക്കാട്ടിയും സഹകരിക്കുമെന്ന പ്രതീക്ഷയോടെ..
എല്ലാ മാന്യ ഗാനാസ്വാദകർക്കും ‘ഈണ’ത്തിന്റേയും ‘M3DB.COM’ ന്റേയും ഇതിനു പിന്നിൽ പ്രവർത്തിച്ച ഓരോ കലാകാരന്മാരുടേയും അണിയറപ്രവർത്തകരുടേയും ഹൃദയം നിറഞ്ഞ ഓണാശംസകൾ….
കുട്ടനാടൻ പുഞ്ചയിലെ നിൻ മിഴിക്കോണിലെ ഓണമായ്... നീലാഞ്ജനം മുക്കുറ്റിപ്പൂവും മൗനമലിയും നേരം സർഗ്ഗ സംഗീതമേ പ്രിയ മാനസേ നിളയിൽ... (ഫീ) പൊന്നിൻ ചിങ്ങം പൊൻ നിലാവലയോ നിളയിൽ... (മെ)
രചന : ജി നിശീകാന്ത് സംഗീതം : ജി നിശീകാന്ത്
പശ്ചാത്തല സംഗീതം : നവീൻ എസ്
ഗായകൻ : നവീൻ എസ് ഗായിക : ജയ ധീരജ്
രചന : ജി നിശീകാന്ത് സംഗീതം : ജി നിശീകാന്ത്
പശ്ചാത്തല സംഗീതം : പ്രകാശ് മാത്യു
ഗായകൻ : തഹ്സീൻ മുഹമ്മദ്
രചന : അജയ് മേനോൻ സംഗീതം : പ്രദീപ് സോമസുന്ദരൻ
പശ്ചാത്തല സംഗീതം : നവീൻ എസ്
ഗായകൻ : പ്രദീപ് സോമസുന്ദരൻ
രചന : ജി നിശീകാന്ത് സംഗീതം : സാബ്
പശ്ചാത്തല സംഗീതം : പ്രശാന്ത് ജോൺ
ഗായിക : അക്ഷര മോഹൻ
രചന : ബൈജു ടി സംഗീതം : ബഹുവ്രീഹി
പശ്ചാത്തല സംഗീതം : ബഹുവ്രീഹി
ഗായകൻ : പ്രകാശ് പുതുനിലം ഗായിക : വിധു വിജയ്
രചന : രാഹുൽ സോമൻ സംഗീതം : രാജേഷ് രാമൻ
പശ്ചാത്തല സംഗീതം : നവീൻ എസ്
ഗായകൻ : രാജേഷ് രാമൻ
രചന : ജി നിശീകാന്ത് സംഗീതം : വിജേഷ് ഗോപാൽ
പശ്ചാത്തല സംഗീതം : നവീൻ എസ്
ഗായകൻ : വിജേഷ് ഗോപാൽ
രചന : കെ സി ഗീത സംഗീതം : എൻ വി കൃഷ്ണൻ
പശ്ചാത്തല സംഗീതം : നവീൻ എസ്
ഗായകൻ : എൻ വി കൃഷ്ണൻ
രചന : ജി നിശീകാന്ത് സംഗീതം : ജി നിശീകാന്ത്
പശ്ചാത്തല സംഗീതം : നവീൻ എസ്
ഗായിക : അഭിരാമി അജയ്
രചന : ഡാനിൽ ഡേവിഡ് സംഗീതം : കൃഷ്ണകുമാർ ചെമ്പിൽ
പശ്ചാത്തല സംഗീതം : പ്രകാശ് മാത്യു
ഗായകൻ : കൃപ കൃഷ്ണകുമാർ
രചന : ജി നിശീകാന്ത് സംഗീതം : സാബ്
പശ്ചാത്തല സംഗീതം : പ്രശാന്ത് ജോൺ
ഗായകൻ : കുമാർ ശ്രീനിവാസ്
രചന : ജി നിശീകാന്ത് സംഗീതം : ജി നിശീകാന്ത്
പശ്ചാത്തല സംഗീതം : നവീൻ എസ്
ഗായകൻ : അനു വി കടമ്മനിട്ട
Comments
Nannayirikkunnu....
Nannayirikkunnu.... abhinandanangal
Nilayil ( F )
good singing , nice orchestration , mixture of pedestrian sahethyam
Congrats
Well done , Great Team work , Cheers
This site really surprised
This site really surprised me. I was searching for new Onam songs and that landed me here. What a set of melodious songs!. These
songs by you amature artists are way high up compared to those produced by the professionals. For the last 2 days I was listening to all
the songs - those in albums of previous years also. Hearing them I can't but leave a detailed comment on the songs.
Let me give my personal assessment of this album.
All songs of 2012 album are very good in every respect - music, rendition, orchestra, and lyrics. Though Onam album most of the songs
in this album are love songs. I enjoyed all of them. The first song 'kuttanatan' depicts Onam in detail. ii Onakkalathu natil ethan pati.
videsathu aayirunnenkil ii pattu enne karayipichene.
ini ente mathram ishtangal parayatte.
The best Music composer is Krishna kumar Chempil. How sweet is that song ponnin chinga masa..!
Next comes Sabu. His music has a rare quality and novelty. The music of G. nisikant is also good in ''Nilayil''.
The best female singer is Kripa Krishnakumar. The freshness in her voice is what attracted me. Abhirami, Vidhu, akshara are also good
singers.
The best male singer is N V Krishnan. Here I get a surprise. The photo shows a middle-aged man, but what a youthful voice is his! Next
best singer is Vijesh gopal. Other singers are also good.
The orchestration done by Naveen and Bahuvreehi (is this the name of the person?) are very good. ellaa paattinteyum orchestration
nannaayittuntu. enkilum kututhal ishtapetathu ivarute 2 perutethu.
The best lyrics is that of 'priyamanase'. pranayathinte naruthen thulumpunna varikal! And the lyricist is a woman! It really surprises me
that there are woman writers who can write such quality liyrics - artha sampushtiyum bhava sampushtiyum ulla varikal. ee ezhuthukariye
nannayi prolsahipikentathuntu. Among the male writers, Baiju T is the best.
ii teaminu ente ellaa aasamsaklum. Though I'm a doctor by profession, i love music with a craze. Thank u dear all for such a feast in
these Onam days. Your team really comprises of a bunch of talents. Next time include more writers, singers, composers and
orchestrators.
onam 2012
good work....
keep it up....
good attempt
good work
ഈണത്തിന്റെ ഓണസമ്മാനം.. ഇതാ....:)
പ്രിയമുള്ളവരേ,
അങ്ങനെ ഐശ്വര്യമായി ഓണം വിത്ത് ഈണം 2012 ഔദ്യോഗികമായി റിലീസ് ചെയ്തതായി സന്തോഷത്തോടെ അറിയിക്കുന്നു. അൽപ്പം താമസിച്ചെങ്കിലും അതൊരു വിഷയമായി എടുക്കുന്നില്ല. കാത്തിരിപ്പിനു ഒരു സുഖമുണ്ടായിരുന്നു. ഒരു കൂട്ടം ആളുകളുടെ നീണ്ട നാളത്തെ പരിശ്രമത്തിലൂടെ, 2009 മുതൽ ഈണം തുടർന്നു വരുന്ന ഓണ ആൽബം ഈ വർഷവും യാഥാർത്ഥ്യമാക്കാൻ സാധിച്ചതിൽ അതിയായ സന്തോഷവും ഇതിൽ സംബന്ധിച്ച എല്ലാ കലാകാരന്മാരോടുള്ള നിസ്സീമമായ സ്നേഹവും നന്ദിയും അതോടൊപ്പം അറിയിക്കുകയും ചെയ്യുന്നു.
ഇത്തവണത്തെ ഗാനങ്ങളോടൊപ്പം തന്നെ അതിന്റെ കരൊക്കെയും ഡൗൺലോഡ് ചെയ്യാൻ കഴിയും. അപ്പോൾ ഏവരും www.onam.eenam.com സന്ദർശിക്കുക, ഗാനങ്ങൾ കേൾക്കുക, നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക, ഇഷ്ടമായെങ്കിൽ ആൽബം പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്യുക. ഇത് കേൾക്കുന്ന ഓരോരുത്തരിലൂടെയുമാണ് ഇതിന്റെ പബ്ലിസിറ്റി. മടിച്ചു നിൽക്കാതെ ശങ്കിച്ചു നിൽക്കാതെ www.m3db.com ടീമിന്റെ ഈ എളിയ സംരംഭം നിങ്ങൾ ഉൾപ്പെട്ടിട്ടുള്ള സോഷ്യൽ നെറ്റ്വർക്ക് സൈറ്റുകളിലൂടെയും ഗ്രൂപ്പുകളിലൂടെയും മെയിലുകളിലൂടെയും എല്ലാ മലയാള ഗാനാസ്വാദകരിലേക്കും എത്തിക്കുവാൻ സഹകരിക്കണം, സഹായിക്കണം എന്ന് അഭ്യർത്ഥിച്ച്, ഇഞ്ചോടിഞ്ചു നിന്നുകൊണ്ട് ഇതിനായി വിയർപ്പൊഴുക്കിക എല്ലാ സുഹൃത്തുക്കളോടും മനസ്സു തൊട്ട് സ്നേഹവും കടപ്പാടും അറിയിച്ചുകൊണ്ട്… ഏവർക്കും സമൃദ്ധിയും ശാന്തിയും സന്തോഷവും നിറഞ്ഞ ഓണവും തുടർന്നുള്ള ജീവിതവും ആശംസിച്ചുകൊണ്ട്… സ്നേഹത്തോടെ, അഭിമാനത്തോടെ
ഇന്നാ പിടിച്ചോ…:))
ഈണം ടീം…
Post new comment