2010

രാഹുൽ സോമൻ

I have never connected to the world like others have, but I am really inspired by what happens around me and fascinated by the magic nature creates. Human feelings have always been an enigma for me and to write about the way I perceive them is a blissful experience because poetry is the way I express my feelings. I got pulled into writing lyrics for songs in the blogging world quite accidentally. Arun G.S, a musician friend of mine got interested in one of my Onam poems and composed it and released it online which was widely liked by all.

മുരളി രാമനാഥൻ

ആദ്യമായ് ഇങ്ങനെ ഒരു സംരഭത്തിലേക്ക് ക്ഷണിച്ച നിശിക്ക് പ്രത്യേക നന്ദി. ശാസ്ത്രീയ സംഗീതം വൈക്കം വള്ളി അമ്മാള്‍, വൈക്കം ഗോപാലകൃഷ്ണന്‍, മണമേല്‍ ഗോപിനാഥ്, പെരുമ്പാവൂര്‍ ജി രവിന്ദ്രനാഥ് എന്നിവരുടെ കീഴില്‍ അഭ്യസിച്ചു. പണ്ഡിറ്റ്‌ പരമേശ്വര്‍ ഹെഗ്ടെ യുടെ കീഴില്‍ ഹിന്ദുസ്ഥാനി സംഗീതം പഠിക്കുന്നു. ഐഡിയ സ്റ്റാര്‍ സിങ്ങര്‍ 2007 ല്‍ contestant  ആയിരുന്നു. ബ്ലോഗ്‌സ്വര-6 ലൂടെ ആദ്യമായി സംഗീതം നിര്‍വഹിച്ചു. പെരുമ്പാവൂര്‍ ജി രവിന്ദ്രനാഥ് സംഗീത സംവിധാനം ചെയ്തു ഞാനും മഞ്ജരിയും പാടിയ 'ജനുവരിയിലെ പൂക്കള്‍' എന്ന ആല്‍ബം 2010 ല്‍ റിലീസ്‌ ചെയ്യുന്നതാണ്.

ജോമി കെ ഡി

I'm Jomy K D ('KD' for my friends - eventhough I am not one),  A music lover - from a beautiful village puthenvelikara, Ernakulam. Presently working in Mumbai an IT professional.

I am an amateur in the field of music and still have a long way to go. Eenam was a dream come true. I'm very happy to be a part of eenam.

My wife 'Milja' & son 'Aaron, together make my beatiful family.

Divya S Menon | ദിവ്യ എസ് മേനോൻ

ദിവ്യ എസ് മേനോൻ, കേര­ള­ത്തിന്റെ സാം­സ്ക്കാ­രിക തല­സ്ഥാന­മായ തൃശൂ­രാണു സ്വ­ദേ­ശം, പക്ഷേ ഇപ്പോ ചീന­വല­ക­ളുടെ നാടാ­യ കൊച്ചി­യിൽ താമ­സം. ബികോം ബിരു­ദ­ത്തി­നു­ശേഷം ഫാഷൻ ഡിസൈ­നിം­ഗിൽ പി ജി ഡിപ്ലോ­മ എടുത്തു. സംഗീ­ത­ത്തിൽ മാത്ര­മല്ല പെയി­ന്റിം­ഗിലും വസ്ത്രാ­ലങ്കാ­രത്തിലും ഒരു പോലെ താത്പ­ര്യം. എന്നി­രി­ക്കിലും സംഗീ­തം അത് കർണ്ണാ­ടിക്കോ, ഹിന്ദു­സ്ഥാ­നിയോ മെല­ഡി­യായ സിനി­മാ സംഗീ­തമോ ഒക്കെ­യായാ­യും അതി­നോ­ടൊ­ക്കെ ദിവ്യയ്ക്ക് താലപ്പര്യം തന്നെ. കഴി­ഞ്ഞ ഏഴു­വർഷ­മായി കർണ്ണാ­ടക­സംഗീ­തവും ഒരു വർഷ­മായി ഹിന്ദു­സ്ഥാനി സംഗീ­തവും അഭ്യ­സി­ക്കുന്നു.

G Nisikanth | ജി നിശീകാന്ത്

ചെങ്ങ­ന്നൂരി­നടു­ത്തുള്ള ഒരു ‘ചെറിയ‘ ­നാട്ടു­കാരൻ. വിപ്ല­വ മുദ്രാ­വാക്യ­ങ്ങളെ­ഴുതി എഴു­ത്തിൽ തുട­ക്കം. കവി­തയേ­യും സംഗീ­ത­ത്തേ­യും അക­മഴി­ഞ്ഞു സ്നേ­ഹി­ക്കു­ന്ന ഒരാ­രാധ­കൻ. അനേ­കം മഹാ­രഥ­ന്മാരോ­ടൊപ്പം സഹ­കരി­ക്കാൻ കഴി­ഞ്ഞ­തിൽ ഭാഗ്യ­വാൻ. പാട്ടു­കളെ­ഴുതും, സംഗീ­തം അഭ്യ­സിച്ചി­ട്ടില്ലെ­ങ്കിലും കേട്ട­റി­വിൽ പൊടി­ക്ക് ആ കടും­കയ്യും ചെയ്യു­ന്നു. ‘ഈണ’­ത്തി­ന്റെ ഉപ­ജ്ഞാ­താക്ക­ളിലൊ­രാൾ. പല പല നാടു­കൾ താണ്ടി അവ­സാനം ആഫ്രി­ക്ക­യിൽ. 2005 ൽ എം.കെ. അർജ്ജു­നൻ ഈണം നൽകി ജയ­ച്ചന്ദ്രൻ ആല­പിച്ച “എല്ലാം സ്വാമി”­യിൽ തുട­ങ്ങി കൊമേഷ്യലായും ഓൺലൈനായും പത്തൊൻപ­തോളം ആൽബ­ങ്ങളി­ലായി നൂറ്റിയിരുപതിൽ പരം ഗാന­ങ്ങൾ…..

Rajesh Raman | രാജേഷ് രാമൻ

നമസ്ക്കാരം ഞാൻ രാജേഷ് രാമൻ. ഒന്നര വയസ് പ്രായ­മുള്ള മകൾ ലക്ഷ്മി­യോടും ഭാര്യ സൗമ്യ­യോടു­മൊപ്പം ഇപ്പോൾ ലണ്ട­നിൽ താമ­സം. മാതാ­പിതാ­ക്കൾ കൊച്ചി­യിൽ. കുട്ടി­ക്കാല­ത്ത് തന്നെ സംഗീ­ത­ത്തോ­ടുള്ള അഭി­നി­വേശ­മുണ്ടാ­യിരു­ന്നു. ശ്രീ സി എസ് കൃഷ്ണ ഐയ്യർ, ശ്രീ നെടു­മ­ങ്ങാ­ട് ശശി­ധരൻ തുട­ങ്ങിയ ഗുരു­ക്കന്മാ­രിൽ നിന്നു സംഗീ­തം അഭ്യ­സി­ക്കാൻ കഴി­ഞ്ഞ­ത് എന്റെ സംഗീ­ത ജീവി­ത­ത്തി­ലെ വലിയ ഭാഗ്യ­ങ്ങളി­ലൊ­ന്നാ­യ് കരു­തുന്നു. ശ്വാസ­ത്തി­നോ­ളം പ്രധാ­ന­മായ ഒന്നാ­ണെ­നിക്ക് സംഗീതം..! ഈണം ആൽബ­ത്തിൽ പങ്കു ചേരാൻ കഴി­ഞ്ഞത് വലിയ ഭാഗ്യ­മായി കരു­തുന്നു.