അജീഷ് കുമാർ

ബാംഗ്ലൂരിൽ താമസിക്കുന്നു.  ഒരു വ്യവസായക സംരംഭകനാണെങ്കിലും സംഗീതത്തിനോട് അടക്കാനാവാത്ത അഭിനിവേശം പുലർത്തുന്നയാൾ. നല്ലൊരു ഗായകനും കൂടിയായ ഇദ്ദേഹം പല സിനിമാഗാനങ്ങളും ആലപിച്ച് ഇന്റർനെറ്റിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഹരിഹരൻ,  ശരത് തുടങ്ങിയ സംഗീതപ്രതിഭകളുടെ വലിയൊരാരാധകൻ. “ഒരു നല്ല പൂപ്പാട്ടുമായി...” എന്ന ഗാനം തന്റെ മധുരശബ്ദത്തിൽ ആലപിക്കുക മാത്രമല്ല,  ഗാനത്തിന്റെ ദൃശ്യാവിഷ്കാരം നിർവഹിച്ച് നിർമ്മാണമേഖലയിലേക്കും കടന്നു അജീഷ്.