About Onam with Eenam

ഇന്റർനെറ്റിലെ സംഗീത പ്രേമികളും എം3ഡിബി എന്ന ഡാറ്റാബേസ് വെബ്സൈറ്റും സംയുക്തമായൊരുക്കുന്ന പ്രഥമ മലയാള സ്വതന്ത്ര സംഗീത സംരംഭമാണ് “ഈണം”. പ്രതിഭാധനരായ ഗാന രചയിതാക്കൾക്കും ഗായകർക്കും സംഗീത സംവിധായകർക്കും അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള ഒരു വേദിമാത്രമല്ലിത്; മറിച്ച്, പൈറസിയുടെ യാതൊരു നൂലാമാലകളും കൂടാതെ ആർക്കും സ്വതന്ത്രമായി ഡൌൺലോഡുചെയ്ത് ഗാനങ്ങൾ ആസ്വദിക്കാനുള്ള ഒരവസരവും കൂടിയാണ്.

ഇന്റർനെറ്റിലെ സംഗീത പ്രേമികളുടെ മനസ്സിൽ ദീർഘകാലമായി നിലനിന്നിരുന്ന, മലയാളത്തിനു മാത്രമായി ഒരു സ്വതന്ത്ര സംഗീത സംരംഭം വേണമെന്ന ചിന്തയിൽ നിന്നുമാണ് “ഈണ”ത്തിന്റെ പിറവി. കഴിവുള്ള ധാരാളം കലാകാരന്മാർക്ക് അവസരം ലഭിക്കാതെ പോകുന്നുണ്ട് എന്ന തിരിച്ചറിവും സാങ്കേതികവിദ്യയുടെ പിൻബലത്താൽ എന്തും സാദ്ധ്യമാകും എന്ന ആത്മവിശ്വാസവുമാണ് ഒരു തരത്തിൽ ഇത്തരം ഒരാശയത്തിലേക്ക് ഇതിന്റെ അണിയറ പ്രവർത്തകരെ എത്തിച്ചത്. അത് എല്ലാ പ്രതീക്ഷകളേയും മറികടന്ന് ഉദ്ദേശിച്ചതിനേക്കാൾ ഭംഗിയായി അണിയിച്ചൊരുക്കാൻ കഴിഞ്ഞു എന്നത് തീർച്ചയായും അഭിമാനം പകരുന്നു. അതിൽ പങ്കാളികളായി ധാരാളം ബ്ലോഗേഴ്സുണ്ട്, സംഗീത സ്നേഹികളുണ്ട്, അവരുടെയൊക്കെ അദ്ധ്വാനവും സർഗ്ഗ പ്രതിഭയും ഉപദേശങ്ങളുമുണ്ട്. ആ അർപ്പമനോഭാവമാണ് “ഈണ”ത്തിന്റെ സൌഹൃദത്തെ നിലനിർത്തുന്ന ഘടകവും.

നവാഗതരായ ഗായകർക്ക്, ഗാനരചയിതാക്കൾക്ക്, സംഗീതസംവിധായകർക്ക് ഒരു സങ്കേതമായി “ഈണം” എന്നുമുണ്ടാകും. ഇന്റർനെറ്റ് മലയാളത്തിൽ ഒരു പുതിയ വിപ്ലവത്തിന് ഇതു തുടക്കമാകട്ടെ. “ഈണം” ചുരുക്കം വ്യക്തികളുടെ സ്വന്തമല്ല. സ്വതന്ത്ര കാഴ്ചപ്പാടുള്ള എല്ലാ സംഗീതസ്നേഹികളുടെയും കൂടിയുള്ള സ്വത്താണ്. ആ വിശ്വാസവും മമതയും “ഈണ”ത്തെ കൂടുതൽ കൂടുതൽ കാര്യങ്ങളിലേക്ക് വ്യാപരിക്കാൻ പ്രേരിപ്പിക്കുമെന്നതിൽ സംശയമില്ല. ഒപ്പം നിലവാരമുള്ള ആസ്വാദ്യകരമായ ഗാനങ്ങൾ രൂപപ്പെടുത്തുന്നതിൽ നിഷ്കർഷത പുലർത്താൻ പ്രേരകമായി എന്നും നിലകൊള്ളുകയും ചെയ്യും.

കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി പുറത്തിറങ്ങുന്ന ഈണം ആൽബങ്ങൾക്ക് ഇന്റർനെറ്റിലെ സംഗീത പ്രേമികളുടെ ശ്രദ്ധ നേടാൻ കഴിഞ്ഞിട്ടുണ്ട്.. ഓണം വിത്ത് ഈണം 2009 , 2010 ,2011, 2012 എന്നീ വർഷങ്ങളിൽ പുറത്തിറങ്ങിയ ആൽബത്തിലെ പാട്ടുകൾക്ക് മാധ്യമശ്രദ്ധ നേടാനും കഴിഞ്ഞിട്ടുള്ളത് ആൽബത്തിനു വേണ്ടീ  നിസ്വാർത്ഥമായി അണിചേർന്നവർക്കുള്ള ഒരു പ്രോത്സാഹനം കൂടിയാണ്..

ഇന്റെർനെറ്റ് മലയാളത്തിന്റെ പുരോഗതിയ്ക്ക് നിദാനമായ എല്ലാ സ്വതന്ത്ര  സംരംഭങ്ങൾക്കും അതിന്റെ പ്രതിഭാധനരായ ശിൽപ്പികൾക്കും “ഈണ”ത്തിന്റെ ഈ ഗാനോപഹാരങ്ങൾ  സമർപ്പിക്കുന്നു.

 ഈണത്തേപ്പറ്റി കൂടുതലായി വായിക്കാൻ

ഈണം -വെബ്ദുനിയായിൽ

ഈണം കഥ -അപ്പുവിന്റെ വാക്കുകൾ

ഈണത്തേക്കുറിച്ച് പ്രമുഖ പത്ര വാർത്തകൾ - ഇവിടെ

ഏഷ്യാനെറ്റ് അവതരിപ്പിച്ച റിപ്പോർട്ട് - ഇവിടെ

ഈണത്തിൽ ലഭിച്ച സഹൃദയരുടെ വാക്കുകൾ ഇവിടെ വായിയ്ക്കാം

Comments

പാട്ട് പാടുക,പാട്ട് എഴുതുക,ചെറുകഥകൾ എഴുതുക

15 ഓളം കവിതകൾ ഫേസ്ബുക്കിലൂടെ അവതരിപ്പിച്ചിട്ടുണ്ട്.വീട്ടമ്മയാണ്.ഏതാനും കഥകളും എൻറേതായി ഉണ്ട്.ഒരിത്തിരി പാടും.

Post new comment

The content of this field is kept private and will not be shown publicly.

More information about formatting options

CAPTCHA
സ്പാം ഒഴിവാക്കുവാൻ വേണ്ടിയുള്ള ഒരു ശ്രമത്തിന്റെ ഭാഗമാണു് ഈ ചോദ്യം. ദയവായി സഹകരിയ്ക്കുക.
Image CAPTCHA
Enter the characters shown in the image.