Bahuvreehi | ബഹുവ്രീഹി

ബാലനായി പാലക്കാട്‌ ജില്ലയിൽ വെള്ളിനേഴി അടുത്തുള്ള മാങ്ങോട്ടും, കുമാരനായി തൃശ്ശൂർ ജില്ലയിൽ കൊടകരയടുത്തുള്ള കോടാലിയിലും, യോഹന്നാനായി (യൗവ്വനകാലത്ത്‌) തൃശ്ശൂർ ജില്ലയിൽത്തന്നെ കുന്നംകുളം അടുത്തുള്ള വെള്ളറക്കാട്ടും ഉള്ള കുടുംബതറവാടുകളിൽ അവതരിച്ചു എന്നാണ് ഐതീഹ്യം.
അവതാരലക്ഷ്യം ഉപദ്രവം തന്നെ. പാട്ട് മഹാ കമ്പമാണ്. നേരമ്പോക്കുകൾ അനവധി വേറെയും ഉണ്ട് . എന്നാലും പാട്ടുകഴിഞ്ഞെയുള്ളൂ ബാക്കിയെന്തും.
പാടിയും എഴുതിയുമൊക്കെ ബാധയും ശത്രുദോഷവും മറ്റും ഒഴിപ്പിക്കുന്ന പതിവുണ്ടായിരുന്നു പണ്ട്. കൃത്യാന്തരബാഹുല്യം ,ശനിദശ, പച്ചരിപ്പ്രശ്നം, ഇത്യാദി വൈഷമ്യങ്ങളാൽ കർമ്മങ്ങളും ക്രിയകളുമൊക്കെ മുടങ്ങി, കർത്താവിൽ നിദ്രപ്രാപിച്ച മട്ടിൽ അതിവിടെണ്ട്. http://bahuvreehi.blogspot.comചരിതങ്ങൾ നോക്ക്യാൽ സന്തോഷേള്ളൂ..
 
ഇത്രടം വന്നതല്ലേ. കൊർച്ച്യേരം ഇരുന്ന്.. ഈണത്തിലെ പാട്ടൊക്കെ കേട്ടുപൂവ്വാം.
എല്ലാവർക്കും അതിഗംഭീരമായ ഓണാശംസകളും, വിഭവസമൃദ്ധമായ ഊണാശംസകളും സംഗീതസമൃദ്ധമായ ഈണാശംസകളും ..
 
Bahuvreehi , a native of Thrissur , is a very passionate lover of music, currently working at Singapore.  Surrounded with a group of music loving friends, he is actively into many of the Eenam projects. Please visit the following blog to hear his songs & compositions.