ഡോ. ഹരിദാസ്

അനുഗ്രഹീത ഗായകനായ ഹരിദാസ്, ചെറുപ്പകാലം തുടങ്ങി സ്കൂൾ യുവജനോത്സവങ്ങളിലും കലാവേദികളിലും സജീവമായിരുന്നു. ഏഷ്യാനെറ്റിന്റെ 'വോയ്സ് ഓഫ് ദി വീക്ക് ' , അമൃതയിലെ 'സപ്തസ്വരങ്ങൾ ' തുടങ്ങി നിരവധി ടിവി ചാനലുകൾ നടത്തിയ സംഗീത പരിപാടികളിൽ സമ്മാനാർഹനായിട്ടുള്ളതിനു പുറമെ, ഓൾ ഇന്ത്യ റേഡിയോയിലെ ഗ്രേഡ് പാട്ടുകാരൻ കൂടിയാണ്. അമൃത ടിവിയിലെ 'എന്നെന്നും ' എന്ന പരിപാടിയിലൂടെ സിനിമയിലേക്ക് അവസരം ലഭിച്ച ഹരിദാസിന്റെ ആദ്യ സിനിമയാണ് 'കനൽ കണ്ണാടി '. 'താലോലം' ' ശ്രീ ശിവശൈലം' , എന്നെ അറിയുന്ന സ്വാമി'  തുടങ്ങി പല ഭക്തിഗാന ആൽബങ്ങളും അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്. കേരളത്തിലെ പത്തനംതിട്ട സ്വദേശിയായ ഹരിദാസ്, നിര്യാതനായ ശ്രീ മാവേലിക്കര അയ്യാക്കുട്ടി ഭാഗവതരുടെയും ഓമല്ലൂർ മുരളിയുടെയും കീഴിൽ സംഗീതം അഭ്യസിച്ചിട്ടുണ്ട്. 

Links: http://www.haridasonline.com