ഉണ്ണിക്കൃഷ്ണൻ കെ ബി

ബാംഗ്ലൂരിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായ കെ.ബി. ഉണ്ണികൃഷ്ണൻ ആൽബം ഗാനാലാപനരംഗത്ത് ഏറെനാളായി തന്റെ സജീവസാന്നിദ്ധ്യം അറിയിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ്. ഇടയ്ക്കിടെ സംഗീതസംവിധായകന്റെ വേഷവും എടുത്തണിയാറുണ്ട് അദ്ദേഹം .  ശ്രീ. ചന്ദ്രമന നാരായണൻ നമ്പൂതിരിയുടെ ശിക്ഷണത്തിൻ കീഴിൽ കർണ്ണാടകസംഗീതാഭ്യസനം നടത്തിയിട്ടുണ്ട്. അനേകം ഭക്തിഗാന ആൽബങ്ങൾക്കും പോപ്പ് ആൽബങ്ങൾക്കും വേണ്ടി പാടിയിട്ടുണ്ട്. ഓൺലൈൻ സഹകരണത്തിലൂടെ പിറന്ന അനേകം ഗാനങ്ങൾക്ക് വേണ്ടിയും അദ്ദേഹം തന്റെ ശബ്ദം നൽകിയിട്ടുണ്ട്.  ഇപ്പോൾ മൌന എന്ന  കന്നഡ ചിത്രത്തിനു വേണ്ടി പാടുന്നു.