രാഹുൽ സോമൻ

സംഗീതത്തോടുള്ള സ്നേഹം ചെറുപ്പം തൊട്ടേയുണ്ട്. പാട്ടെഴുത്തിനോട് അതിയായ താത്പര്യമുണ്ട്.  ഒരു വിനോദം എന്ന നിലയിൽ കലാലയ കാലത്തുതുടങ്ങിയ ഗാനരചന, ഇന്നെനിയ്ക്കൊരു മറു-തൊഴിലായി വളർന്നുവന്നിരിക്കുന്നു. ദിവ്യം, പാച്ച് വർക്ക്,  ഓണം വിത് ഈണം, ബ്ലോഗ്സ്വര  തുടങ്ങിയ ആൽബങ്ങളിൽ ഗാനരചന നിർവ്വഹിച്ചിട്ടുണ്ട്. സിബു സുകുമാരന്റെ ഈണത്തിൽ  ഐ എൻ എ എന്ന റീമെയ്ക്ക് സിനിമയ്ക്കുവേണ്ടി പാട്ടെഴുതി.  ഇന്റർനെറ്റിലെ സംഗീതജ്ഞരുമായിച്ചേർന്നാണ് എന്റെ മിക്ക പാട്ടുകളും പിറവിയെടുത്തത്. അവ യുട്യൂബിലും സൗണ്ട്ക്ലൗഡിലുമൊക്കെ ചേർത്തിട്ടുണ്ട്.