രതീഷ് കുമാർ

സ്വദേശം കണ്ണൂർ, ഇപ്പോൾ യു എ യിൽ റേഡിയോ ഏഷ്യയിൽ ജോലി ചെയ്യുന്നു. ഇവർ വിവാഹിതരായാൽ എന്ന മലയാള സിനിമയിൽ എം ജയചന്ദ്രന്റെ സംഗീത സംവിധാനത്തിലൂടെ  “പാഴ്മുളം തണ്ടിൽ” എന്ന് തുടങ്ങുന്ന ഗാനം ആലപിച്ച് പിന്നണി ഗാന രംഗത്ത് ആദ്യ ചുവട് വെച്ചു. അമൃതാ ടി വി നടത്തിയ റിയാലിറ്റി ഷോ ആയ സൂപ്പർ സ്റ്റാർ ഗ്ലോബലിൽ അവസാന പ്രതിയോഗികളിൽ ഒരാളായിരുന്നു. ഗായകൻ എന്നതിലുപരി സംഗീതത്തെയും സംഗീതജ്ഞരേയും ആഴത്തിൽ അറിയുന്ന ഒരു സംഗീതജ്ഞൻ കൂടിയാണ് രതീഷ് കുമാർ. മിഡിലീസ്റ്റിലെ റേഡിയോ ശ്രോതാക്കൾക്ക് പ്രിയങ്കരമായ പല സംഗീത പ്രോഗ്രാമുകളുടെയും മുൻ‌നിരയിൽ അവതാരകനായും രതീഷ് തന്റെ കഴിവു തെളിയിക്കുന്നു.

Links: www.facebook.com/profile.php