ഊർമ്മിള വർമ്മ

കഠിനാദ്ധ്വാനവും സംഗീതത്തോടുള്ള അഭിനിവേശവും കൊണ്ട് സംഗീതലോകത്ത് തന്റേതായ സ്ഥാനമുറപ്പിക്കാൻ കഴിഞ്ഞ അനുഗ്രഹീതയായ പാട്ടുകാരിയാണ് ഊർമ്മിള വർമ്മ. സംഗീത പാരമ്പര്യമുള്ള വീട്ടിൽ ജനിച്ചതുകൊണ്ടും അച്ചന്റെ പ്രോത്സാഹനം കൊണ്ടും സ്കൂൾ വിദ്യാഭ്യാസ കാലത്തുതന്നെ ധാരാളം സമ്മാനങ്ങൾ വാങ്ങിക്കൂട്ടിയ ഊർമ്മിള , 9ആം ക്ലാസിൽ പഠിക്കുമ്പോൾ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ടു. ഡോക്ടർ ഓമനക്കുട്ടിയുടെ കഠിനമായ ശിക്ഷണത്തിൽ പിന്നീട് സംഗീതം അഭ്യസിച്ച ഊർമ്മിള, ഓൾ ഇന്ത്യ റേഡിയോയിൽ ബി ഗ്രേഡ് ആർട്ടിസ്റ്റായി.മലയാളത്തിലെ ആദ്യത്തെ റിയാലിറ്റി ഷോയായ "ഗന്ധർവസംഗീത" ത്തിലെ വിജയിയായ ഇവർ , ഇപ്പോൾ കുടുംബത്തോടൊപ്പം മിഷിഗണിലെ ട്രോയിയിലാണ്. സംഗീതത്തോടുള്ള ഇതേ അഭിനിവേശമാണ് M3DB യുടെ "ഈണ"ത്തിലും  സഹകരിക്കാൻ ഊർമ്മിളയെ പ്രേരിപ്പിച്ചത്.

Links: www.facebook.com/pages/Urmila-Varma/174366449273975

          en.wikipedia.org/wiki/Urmila_Varma