കുമാർ ശ്രീനിവാസൻ

സംഗീത ശാഖ ഏതുമാകട്ടെ, ഹിന്ദുസ്താനി, കർണാട്ടിക്, ഗസൽ , സിനിമ ഗാനങ്ങൾ ഇവയോടോക്കെ ശക്തമായ അഭിനിവേശം വച്ചു പുലർത്തുന്ന ഒരു ഗായകനാണു കുമാർ. സംഗീതവുമായി ബന്ധപ്പെട്ട ഒട്ടനവധി ഓൺലൈൻ ഫോറങ്ങളിൽ തന്റെ ശ്ക്തമായ സാന്നിധ്യം സ്വന്തം ഗാനങ്ങളിലൂടെയും കവർ വേർഷണലുകളിലൂടെയും അറിയിച്ചിട്ടുള്ള ആളാണു കുമാർ.സ്വന്തം അമ്മയിൽ നിന്നും കർണാടക സംഗീതം അഭ്യസിച്ച കുമാർ പിൽക്കാലത്ത് ശ്രീ ശ്രീകാന്ത് മലജ്യൊസുളയിൽ നിന്നും സംഗീതം അഭ്യസിച്ചു.പല ലൈവ് ഷോകളിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. തമിഴിലും മലയാളത്തിലും നിരവധി ആൽബങ്ങളിൽ സജീവമായിരുന്നു.