ദിവ്യ എസ് മേനോൻ

തൃശ്ശൂരാണ് സ്വദേശം. പന്ത്രണ്ടാം വയസ്സുമുതൽത്തന്നെ ക്ലാസിക്കൽ കലകൾ അഭ്യസിച്ചുതുടങ്ങി. ശ്രീമതി ശകുന്തള ശേഷാദ്രി, ശ്രീ സുനിൽ, ശ്രീ മങ്ങാട് നടേശൻ, ഉസ്താദ് ഫിയാസ് ഖാൻ, ശ്രീ വാമനൻ നമ്പൂതിരി തുടങ്ങിയവരാണ് ഗുരുക്കന്മാർ. പ്രശസ്തരായ ഗായകരോടൊപ്പം നിരവധി വേദികളിൽ ഗാനാലാപനത്തിനുള്ള അവസരം ലഭിച്ചിട്ടുണ്ട്. കൈരളി ടിവിയിലെ "ഗാനമേള" എന്ന സംഗീത പരിപാടിയുടെ അവതാരകയായിരുന്നു. അതേ ചാനലിൽ "മൈന" എന്നൊരു ബാൻഡ് ഇപ്പോൾ അവതരിപ്പിച്ചുവരുന്നു. സിനിമാ പിന്നണിഗാനരംഗത്തും (തട്ടത്തിൻ മറയത്ത്, ഇമ്മാനുവൽ, ഈ പട്ടണത്തിൽ ഭൂതം) സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഫാഷൻ ഡിസൈനിങ്ങിൽ പി ജി ഡിപ്ലോമ നേടിയിട്ടുണ്ട്. ഈ രംഗത്തുള്ള താല്പര്യം ഇപ്പോൾ "ജിങ്ഗിൾസ്" എന്ന ബ്രാൻഡിൽ ആഭരണങ്ങളും കരകൗശലവസ്തുക്കളും നിർമ്മിക്കുന്നിടത്തെത്തിനിൽക്കുന്നു. വിവാഹിതയാണ്. ഭർത്താവ് രഘു മോഹനോടൊപ്പം കൊച്ചിയിലാണ് താമസം.