ഗിരീഷ് (സൂര്യനാരായൺ)

ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ സ്വദേശിയായ ഗിരീശ്, സൂര്യനാരായൺ എന്ന പേരിൽ പെരുമാൾ, ഹാപ്പി ദർബാർ (മലയാളം), ശ്വേത (തമിഴ്), ചീർപത്ര, ഭക്തപ്രഹ്ലാദ (തെലുഗു) ചിത്രങ്ങളിലും പുറത്തുവരാനുള്ള മൂന്നു ചിത്രങ്ങളിലും ടൈംസിന്റെ കൃഷ്ണാ ദ എറ്റേണൽ എച്.എം.വിയുടെ മോക്ഷയിലും അനേകം ആൽബങ്ങളിലും സംഗീത സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. പ്രതിഭാധനനായ ഒരു ഗായകൻ കൂടിയാണ് ഗിരീശ്. ആദ്യ ഗുരു സുബ്രഹ്മണ്യ മണിക്കൊപ്പം 2 വർഷം പഠനം. തുടർന്ന് കാവാലം ശ്രീകുമാർ, ബിന്നി കൃഷ്ണ, ഡോ. ശ്രീനിവാസ് എന്നിവർക്കു കീഴിൽ സംഗീത പഠനം തുടർന്ന ഇദ്ദേഹം ഒരുവർഷത്തോളം ഡോ. എം. ബാലമുരളീകൃഷ്ണയുടെ കീഴിലും സംഗീതം അഭ്യസിച്ചിട്ടുണ്ട്. തുടർന്ന് പണ്ഡിറ്റ് കൈവല്യകുമാറിന്റെ അടുത്ത് ഹിന്ദുസ്ഥാനി അഭ്യസിച്ച ഗിരീശ്, ഇപ്പോൾ ജോയേഷ് ചക്രബർത്തിയുടെ അടുത്ത് പഠനം തുടരുന്നു.