Select your language:

കറുകറുത്തൊരു കാർമുകിൽ

Song: 


If you cannot hear the audio
You may need: Adobe Flash Player.

Orchestration: 
ജിൻസ്

കറുകറുത്തൊരു കാർമുകിൽ, ഇന്നു
കാറ്റടിച്ചേ പോയ്,
കറു കറുത്തൊരു കാർമുകിൽ, ഇന്നു
കാറ്റടിച്ചേ പോയ്, നിൻ
നനഞ്ഞ പൂന്തുകിലുണക്കുവാനിള-
വെയിലു തന്നേ പോയ്, ചിങ്ങ-
പ്പുലരി പെൺ‌കൊടി കിഴക്കേകോലയിൽ
തിരി തെളിച്ചപ്പോൾ , നിൻ
തുടുത്ത പൂംകവിൾ കുങ്കുമം, അവൾ
തുറന്ന ചെപ്പിൽ നിന്നോ
അവൾ തുറന്ന ചെപ്പിൽ നിന്നോ

കറുകറുത്തൊരു കാർമുകിൽ, ഇന്നു
കാറ്റടിച്ചേ പോയ്…,

പാടം നിറയെ പച്ച വിരിക്കും
ചെറുമി പെൺ‌കിടാങ്ങൾ; അന്നു
ഞാറു നടുമ്പോൾ ചൊല്ലിയൊരീരടി
നമ്മെ കുറിച്ചല്ലേ?
കാവിലെ തേവരെ കാണുവാൻ പോയപ്പോൾ
ഞാൻ കൂടെ വന്നില്ലേ, ഊഞ്ഞാൽ
കൂട്ടുകാരൊത്ത് നീ ആടിയ നേരം
ഒളിച്ച്‌ കണ്ടില്ലേ?
കാണാന്‍ കൊതിച്ചു നിന്നില്ലേ
 
ഇന്നെന്റെ മുറ്റത്തെ ചെമ്പകച്ചില്ലകൾ
പൂമണം തൂകുമ്പോൾ, ജാലക
വാതിലിലൂടിരു മിഴികളും നട്ടു
കാത്തു നിന്നേ ഞാൻ
നനുത്ത പൂവിരൽ നീട്ടി നീ തുമ്പ
പൂവിറുക്കുമ്പോൾ, എന്റെ
മനസ്സിലെ പ്രേമക്കതിരുകൊണ്ടൊരു-
കണിയൊരുക്കീ ഞാൻ, പൂ-
ക്കളമൊരുക്കീ ഞാൻ
 

Reply

The content of this field is kept private and will not be shown publicly.
CAPTCHA
സ്പാം ഒഴിവാക്കുവാൻ വേണ്ടിയുള്ള ഒരു ശ്രമത്തിന്റെ ഭാഗമാണു് ഈ ചോദ്യം. ദയവായി സഹകരിയ്ക്കുക.
Image CAPTCHA
Enter the characters shown in the image.