Select your language:

ഓണം with ഈണം 2009

The comment you are replying to does not exist.

പൊന്നിൻ ചിങ്ങമാസം പിറന്നു… ജാതിമതഭേദമെന്യേ, ലോകമെമ്പാടുമുള്ള മലയാളികൾക്കിത് സന്തോഷത്തിന്റേയും ആഘോഷത്തിന്റേയും ദിനങ്ങൾ….!

നിങ്ങളോടൊപ്പം ഈ ഓണം കൊണ്ടാടാൻ ഗാനസദ്യയുമൊരുക്കി മലയാളത്തിലെ ആദ്യ സ്വതന്ത്രസംഗീത സംരംഭമായ “ഈണ”വുമെത്തുകയാണ്. ഞങ്ങളുടെ ആദ്യഗാനോപഹാരം സമ്പൂർണ്ണവിജയമാക്കിമാറ്റിയ, അതിലെ ഗാനങ്ങളെ നെഞ്ചേറ്റിലാളിച്ച, നല്ല നിർദ്ദേശങ്ങളിലൂടെ ഞങ്ങൾക്ക് നേർവഴികാട്ടിയ നല്ലവരായ എല്ലാ സംഗീതാസ്വാദകരോടും “ഈണ”ത്തിന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കട്ടെ.വരും സംരംഭങ്ങളിലും നിങ്ങളുടെ ഹൃദയം നിറഞ്ഞ സഹകരണം പ്രതീക്ഷിച്ചുകൊണ്ട് ഒരു കൂട്ടം ലളിതഗാനങ്ങളെ “ഓണം with ഈണം” എന്ന മിനി-ആൽബമായി നിങ്ങൾക്ക് സമർപ്പിക്കുകയാണ്. ഇത്തവണ പുതിയ ചില ഗായകരേക്കൂടി നിങ്ങൾക്കായി പരിചയപ്പെടുത്തുന്നു.ആദ്യ ആൽബത്തിലെന്ന പോലെ ഗാനങ്ങൾ പൈറസിയുടെയും കോപ്പിറൈറ്റിന്റേയും പ്രശ്നങ്ങളില്ലാതെ നിങ്ങൾ ഓരോരുത്തർക്കും ഉപയോഗിക്കാം.മ്യൂസിക്,ഡൗൺലോഡ് പേജുകളിൽ നിന്ന് ഗാനങ്ങൾ കേൾക്കുകയും ഡൗൺലോഡ് ചെയ്യുവാ‍നും സാധിക്കും.താഴെയുള്ള ഗാനങ്ങളുടെ ലിങ്കുകളിൽ നിന്ന് ഓരോ ഗാനത്തിന്റെ പേജിലേക്കെത്താം.

ഗാനങ്ങൾ

 മലയാളത്തൊടി നീളേ - രാജേഷ് രാമൻ

ആരോ കാതിൽ പാടി- ദിവ്യ മേനോൻ

ശ്രാവണസന്ധ്യേ - തഹ്സീൻ മുഹമ്മദ്.

ഓണം തിരുവോണം - നോബി പ്രസാദ്

ഓർമ്മകൾ - ഷൈല രാധാകൃഷ്ണൻ.

ആരോ കാതിൽ - പ്രദീപ് ചന്ദ്രകുമാർ

കമന്റുകൾ നിർദ്ദേശങ്ങൾ

Link to download page
download