Lyricist:
G Nisikanth | ജി നിശീകാന്ത്
Composer:
ബഹുവ്രീഹി
Singer:
തഹ്സീൻ മുഹമ്മദ് ശ്രാവണ സന്ധ്യേ അറിയുമോ, എൻ
ശാരിക പോയതെവിടെ?
ഓർമ്മകൾ തൻ ചുടു ചുംബനമേകിയെൻ
ഓമന പോയതെവിടെ, എവിടെ?
ഓമന പോയതെവിടെ
ആ സുഖ മാദക ഗന്ധമുണർത്തി
ആതിരയിതിലെ വരുമ്പോൾ
ആ പൊൻ വിരലുകൾ പുളകം ചാർത്തിയ
എൻ മിഴി സാഗരമായി
ഓരോ നിമിഷം തോറും ഹൃദയം
അവളെ തേടുകയായി, വീണ്ടും
അവളെ തേടുകയായി
ഈ പൊൻവെയിലും ഈ പൂന്തൊടിയും
ഈറനണിഞ്ഞൊരുഷസ്സും
തേടുകയായ് കള മൊഴികളുണർത്തിയ
ഈരടിതൻ ശ്രുതിയെങ്ങും
തഴുകിയുണർത്താൻ എന്നിലലിയാൻ
വരികില്ലേയവളിനിയും, വീണ്ടും
വരികില്ലേയവളിനിയും
Comments
nice song and you have sung
nice song and you have sung it very well..
Anitha Krishna
Thahaseen, GOOD JOB
Thahaseen, GOOD JOB .......jokin
Very nice
Dear Friends,
its very nice all the Best
Dileef Ali
Doha Qatar
5793019
ശ്രാവണ സന്ധ്യേ അറിയുമോ
തഹ്സീന്‍ , ബഹുവ്രീഹി , നിശികാന്ത് വളരെ നന്നായിരിക്കുന്നു .. ആശംസകള്‍
ശ്രീ..jith
www.sreejith100.blogspot.com
Thahseen, Nice rendering!! It
Thahseen,
Nice rendering!! It seemed to be slow but that brought out the emotion in the lyrics!!
Lakshmi
തഹ്സീന്‍ ഭായി, ബഹുവ്രീഹി,
തഹ്സീന്‍ ഭായി, ബഹുവ്രീഹി, നിശീകാന്ത്
വളരെ നന്നായിട്ടുണ്ട്
ആശംസകള്‍
രമേശ്
തഹ്സീന്‍ ഭായി, ബഹുവ്രീഹി,
തഹ്സീന്‍ ഭായി, ബഹുവ്രീഹി, നിശീകാന്ത്
വളരെ നന്നായിട്ടുണ്ട്
ആശംസകള്‍
രമേശ്
ശ്രാവണ സന്ധ്യേ അറിയുമോ
അല്പം സ്ലോ ആണെങ്കിലും നന്നായിരിക്കുന്നു.തഹ്സീൻ തന്നായി പാടിയിരിക്കുന്നു
HI
HEY 3 of uu
Good work guys...
nd Tahseen controlled singing man...enjoyed
മെലഡി കേള്‍ക്കാനെപ്പോഴും സുഖം
മെലഡി കേള്‍ക്കാനെപ്പോഴും സുഖം തന്നെ . പക്ഷേ ഇത് ആവശ്യത്തില്‍ കൂടുതല്‍ സ്ലോ ആയതുപോലെയും വലിയുന്നതുപോലെയും.. എങ്കിലും തഹ്സീന്‍ ആലാപനത്തോട് നീതിപുലര്‍ത്തിയിരിക്കുന്നു, വരികളും നല്ലത്.
- സന്ധ്യ