നിളയിൽ... (F)

നിളയിൽ... നീരാടി നീന്തി വരും
ഉത്രാടപ്പൂ നിലാവേ...
തൊടിയിൽ കാറ്റിൽ കുണുങ്ങി നാണം
തൂകും കസ്തൂരിമുല്ലേ...
പ്രേമാർദ്രയായൊരീ ഞാൻ സ്നേഹോപഹാരവുമായ്
നിൽക്കുന്നകാര്യമൊന്നവനോടാ കാതിൽ പോയി ചൊല്ലാമോ?

സിന്ദൂര സന്ധ്യതേടി ഏകാന്ത ചന്ദ്രബിംബം
നീഹാരഹാരവുമായ് അണയുമ്പോൾ
ശ്രീരാഗശീലുകളിൽ സ്നേഹാർദ്രഭാവുകങ്ങൾ
ഏകുന്നു രാക്കടമ്പിൽ പൂങ്കിളികൾ
അനുപമനടകളുമായ് പൂത്തുമ്പകളാടി
അരളികളതിലലസം ശലഭങ്ങൾ പാറി
വാസന്ത രജനികളിൽ…
പ്രിയതരമിഴികളിലനുപദമുണരുമൊരുസുലഭലയകര
രാഗം തേടി ഞാനും നിൽക്കുമ്പോൾ…

തേൻ കുറുമൊഴികൾ കിളിനിരകൾ ഉപവന
ശാഖിയിൽ ഇരുന്നു പാടി
വാർ മതിമുഖികൾ സരസുകളിൽ അഴകൊടു
ലാസ്യകേളിയാടിയാടി
പൂഞ്ചിറകൊരുപൂക്കളമായ് പൂമ്പാറ്റകൾ പാറി
മലരുകളിൽ മകരന്ദം മണിവണ്ടുകൾ തേടി
ശ്രാവണപ്പുലരികളിൽ…
പ്രിയതമനുടെ ചൊടിയിണകളിലരിയൊരുനറുചുടുചുംബന-
മേകാൻ തീരാ മോഹം പൂക്കുമ്പോൾ

Comments

comment

നിശി, ഈ പാട്ട് വളരെ ഇഷ്ടമായി. വരികളില്‍ ലാളിത്യമുണ്ട്‌. ആരെയും ആകര്‍ഷിയ്ക്കുന്ന ലാളിത്യം. ചെറുതും വലുതും പല നിറമോലുന്നതും ആയ മുത്തുകള്‍ എങ്ങിനെ ആണോ കോര്‍ത്തിണക്കി അതീവ സുന്ദരമായ മാല തീര്‍ക്കുന്നത്, അതേ കരസാമര്‍ത്ഥ്യം ഉണ്ട് ഈ പാട്ടിലെ വരികള്‍ക്കും സംഗീതത്തിനും .

"പ്രിയതരമിഴികളിലനുപദമുണരുമൊരുസുലഭലയകര
രാഗം തേടി ഞാനും നിൽക്കുമ്പോൾ"

നിശിയ്ക്ക് പ്രത്യേക അഭിനന്ദനം.

വളരെ മധുരമായ ശബ്ദവും ആലാപനവും. ഗായികയായ അഭിരമിയ്ക്കും ഈ ഗാനത്തിന്റെ orchestration നിര്‍വഹിച്ചിരിയ്ക്കുന്ന നവീനും ആശംസകള്‍.

Great singing by Abhirami...

Great singing by Abhirami... God bless. And Nisikanth, as usual; rocked!

what a beautiful

what a beautiful voice...excellent...well done nisi..