നിൻ മിഴിക്കോണിലെ

നിൻ മിഴിക്കോണിലെ ഇന്ദ്രനീലം
നിൻ മന്ദഹാസത്തിൻ ഇന്ദ്രജാലം
നിൻ മുടിക്കെട്ടിലെ പാരിജാതം
മറക്കുവതെങ്ങനെ ഞാൻ, എല്ലാം
മറക്കുവതെങ്ങനെ ഞാൻ

പായൽ പടർന്നൊരീ കല്പ്പടവുകളും
പാതിരിപൂത്ത വയൽ കാവുകളും
പണ്ടു നാം തമ്മിൽ ഹൃദയങ്ങൾ പങ്കിട്ട
പ്രണയ സുഗന്ധിയാം സന്ധ്യകളും
പലതും മനസ്സിൽ നിന്നുമടർത്തി
പോകുവതെവിടേ ഞാൻ, തനിയെ
പോകുവതെവിടേ ഞാൻ

നിൻ കാൽത്താരികൾ ഉറങ്ങും തൊടിയിൽ
നിൻ നിഴൽ പാകിയൊരെൻ ഇടനാഴിയിൽ
നിത്യവും പുഞ്ചിരിപ്പൂക്കൾ കൈമാറിയ
നീരവവിജന വഴിത്താരകളിൽ
കാലം തെറ്റിയണഞ്ഞൊരെൻ പാട്ടുകൾ
പാടുവതാർക്കിനി ഞാൻ, വെറുതേ
പാടുവതാർക്കിനി ഞാൻ

Comments

jolly-Go AHEAD

ok

super song....

GO ahead

Download ചെയ്യട്ടെ വൈകീട്ട്

Download ചെയ്യട്ടെ വൈകീട്ട് വീട്ടിൽ ചെന്നിട്ട് കേൾക്കാം

Good song.Good attempt.Txs.

Good song.Good attempt.Txs.

അഭിനന്ദനങ്ങള്‍...,....

ഓര്‍മ്മകളുടെ മധുരം സമ്മാനിച്ച മനോഹര ഗാനം...!!
പ്രതിഭാധനനായ ശ്രീ.നിശികാന്ത് രചിച്ച മധുര മനോഹരമായ വരികള്‍ക്ക് അദ്ദേഹംതന്നെ പകര്‍ന്ന ഹൃദ്യമായ ഈണത്തില്‍ ശ്രീ.തഹ്സീന്‍ മുഹമ്മദ്‌ ആലപിച്ച അസുലഭസുന്ദരമായ ഗാനത്തിന്‍റെ ശില്പ്പികള്‍ക്ക് അഭിനന്ദനങ്ങള്‍....,..

...

...