ഓർമ്മകൾ വീണ്ടുമുണർത്തി

ഓർമ്മകൾ വീണ്ടുമുണർത്തിവന്നെത്തുന്നു
ഓമൽകിനാക്കളുമായൊരോണം
തേരൊലി കേൾക്കുന്നു മാവേലി മന്നന്റെ,
തേനൊലിപ്പാട്ടിന്റെ ശീലുകളിൽ

പൂക്കളമെഴുതുവാൻ പുലരികളിൽ
പൂതേടിയന്നു നാം പോയതില്ലേ
പൂമ്പാറ്റതൻ പരിരംഭണത്താൽ
പുതു മലർ നാണിച്ചതോർമ്മയില്ലേ
പാതിവിടർന്നൊരു പൂവായി ഞാൻ
നീയൊരു ശലഭമായി.
 
കാത്തു കിനാവുകളിതു വരെയും
കാതോർത്തു നിന് വിളി കേൾക്കുവാനായ്
പൂങ്കാറ്റുതൻ കുളിർ ചുംബനത്താല്
പുളകിതയാകുന്ന മാലതിപോല്
ഓണനിലാമഴ പെയ്തിടുമ്പോൾ
അരികിൽ നീ വന്നുപാടി

Comments

Onam with Eenam oru sadya thanne

Nalla oru ona sadya !!

My heartfelt congratulations to the Eenam team for the nice and nostalgic Onam songs.. Took me back to those old Onam memories..

Namukku nashtamaya aa onam, thumpa poo... ellam orikkal koodi orma vannu..

Hridayathil peythirangunna varikalum sangeethavum.. Ellavarum nannayi padi..

Thanichirikkumbol kettu aswadikkan oru pidi nalla pattukal..

Orikkal koodi ee samrambhathinu pinnil pravarthicha ororutharkkum ente akamazhinha abhinandanangal...

Wish I could be a part of this Album...

Ravi, New York

ഓർമ്മകൾ വീണ്ടുമുണർത്തിവന്നെത്തുന്നു

ഷൈല രാധാകൃഷ്ണന്‍ , രാജേഷ്‌ രാമന്‍ , കെ സി ഗീത . നന്നായിരിക്കുന്നു ആശംസകള്‍ .....

ഓർമ്മകൾ വീണ്ടുമുണർത്തിവന്നെത്തുന്നു

ഈ ആൽബത്തിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ഈ ഗാനമാണു.വരികളും സംഗീതവും ആലാപനവും എല്ലാം മികച്ചതാണു.