ഓർമ്മകൾ പൂക്കുമെന്റെ പൂവനങ്ങളിൽ
നീ വരൂ ചുണ്ടിലോണപ്പൂവുമായ് സഖീ
നെഞ്ചിലെ പാട്ടുതരാം മാറിലെ ചൂടുതരാം
എന്നുമെൻ സ്നേഹമാലകൾ ചാർത്തിടാം
ഓർമ്മകൾ പൂക്കുമെന്റെ പൂവനങ്ങളിൽ
നീ വരൂ ചുണ്ടിലോണപ്പൂവുമായ് സഖീ
ആവണിപ്പൂന്തൊടിയിൽ ആതിരതൻ പാൽക്കടവിൽ
ആയിരം ജന്മമായ് ഞാൻ കാത്തുനിൽക്കയായ്
കേട്ടില്ല നിൻ കൊലുസിൻ കൊഞ്ചലെങ്ങും ഈ വഴിയിൽ
പെയ്തെന്റെ നൊമ്പരത്തിൻ നീർപ്പളുങ്കുകൾ…
ഓർമ്മകൾ പൂക്കുമെന്റെ പൂവനങ്ങളിൽ
നീ വരൂ ചുണ്ടിലോണപ്പൂവുമായ് സഖീ …
ആ… ആ…. ആ… ആ…….
ഈവർണ്ണപ്പൂക്കളവും ഈയോമൽ പൂവിളിയും
നാം പണ്ടുകണ്ടുമുട്ടും ഉത്രാടസന്ധ്യകളും
എങ്ങനെ ഞാൻ മറക്കും? ജീവിതത്തിൻ നീർച്ചുഴിയിൽ
മുങ്ങുന്നു നമ്മൾ തൻ കടലാസുതോണികൾ
ഓർമ്മകൾ പൂക്കുമെന്റെ പൂവനങ്ങളിൽ
നീ വരൂ ചുണ്ടിലോണപ്പൂവുമായ് സഖീ
നെഞ്ചിലെ പാട്ടുതരാം മാറിലെ ചൂടുതരാം
എന്നുമെൻ സ്നേഹമാലകൾ ചാർത്തിടാം
ഓർമ്മകൾ പൂക്കുമെന്റെ…..
പൂവനങ്ങളിൽ…….
നീ വരൂ……. ചുണ്ടിലോണ
പൂവുമായ് സഖീ……
Comments
comment
ഓർമ്മകൾ പൂക്കുമെന്റെ പൂവനങ്ങളിൽ
നീ വരൂ ചുണ്ടിലോണപ്പൂവുമായ് സഖീ
Lovely song with beautiful lyrics & music. Congrats to Nisi.
Beautifully sung by Thahseen & Akshara. Congrats to the whole team.
നല്ല ഇളം കാറ്റു പോലുള്ള ഒരു
നല്ല ഇളം കാറ്റു പോലുള്ള ഒരു ഗാനം.
ഓർമ്മകൾ പൂക്കുമെന്റെ...
നല്ല വരികൾ. പക്ഷെ ക്ലിക്കു ചെയ്യുമ്പോൾ വെറൊരു പാട്ടാണു കേൾക്കുന്നതു. നല്ല സംരംഭം. അനു മോദനങ്ങളുടെ പൂച്ചെണ്ടുകൾ.... ഒപ്പം ഓണാശംസകളും.. എല്ലാവർക്കും...
സസ്നേഹം... കുഞ്ഞുബി.
India City Information
Hi,
Very good site. Congratulations eeenam Team.
Also visit our site for India and Kerala City and Village information searh including ATM, Banks, IFSC codes.
Try www.whoyiz.com
John