പൂക്കൈതപ്പാടത്തെ

 പൂക്കൈതപ്പാടത്തെ പൂമൈനപ്പെണ്ണുങ്ങൾ
ചിരിക്കുന്നതും പാട്ട്, കരയുന്നതും പാട്ട്

മൂവന്തിനേരത്ത് പേരാലിൻ‌കൊമ്പിന്മേൽ
ഗന്ധർവ്വന്മാരുടെ വരത്തുപോക്ക്
തെരണ്ടുകുളിച്ചുവരും കുന്നത്തെ പൂവാലിക്ക്
ചെമ്മാനം കൂട്ടുന്നു ചാന്തുപൊട്ട്, മാറിൽ
മിന്നിത്തിളങ്ങുന്ന വൈരക്കല്ല്

പൂക്കൈതപ്പാടത്തെ പൂമൈനപ്പെണ്ണുങ്ങൾ
ചിരിക്കുന്നതും പാട്ട്, കരയുന്നതും പാട്ട്

നാടായ നാടെല്ലാം ചിങ്ങക്കുരുത്തോല    
തോരണം കെട്ടുന്നു ഓണരാവ്
ആരാരും കാണാതെ ഇക്കിളികൂട്ടീടും
കള്ളനെയോർത്തെന്നും കാത്തിരിപ്പ്, നെഞ്ചിൽ
തുള്ളിത്തുളുമ്പുന്നു പ്രേമനോവ്

പൂക്കൈതപ്പാടത്തെ പൂമൈനപ്പെണ്ണുങ്ങൾ
ചിരിക്കുന്നതും പാട്ട്, കരയുന്നതും പാട്ട്

മാനത്തുകണ്ണികൾ നീന്തിത്തുടിക്കുന്ന
ചാലിന്റെയോരത്ത് പന്തൽ കെട്ട്
പാവുമ്പാക്കാവിലെ പുള്ളോത്തിപ്പെണ്ണിന്ന്
നാളെവെളുക്കുമ്പോൾ മിന്നുകെട്ട്, പിന്നെ
മാരന്റെ കൂടൊരു യാത്രപോക്ക്

പൂക്കൈതപ്പാടത്തെ പൂമൈനപ്പെണ്ണുങ്ങൾ
ചിരിക്കുന്നതും പാട്ട്, കരയുന്നതും പാട്ട്
ചിരിക്കുന്നതും പാട്ട്, കരയുന്നതും പാട്ട്,
കരയുന്നതും പാട്ട്
ഉം…ഉം.. ആ… ആ.. ആ… ആ…
 

Comments

Nice Composing

Nice music & Great Singing.
Congrats..

THANKACHEN THOPPIL
Dubai