Dhikrithom Dhikrithom | ധികൃതോം ധികൃതോം

ധികൃതോം ധികൃതോം ധിമിതത്തികൃതോം
മേളമരങ്ങുതകര്ക്കുന്നു
ശ്രാവണമാസപ്പുലരിയിലെങ്ങും
പൂരത്തിനു കൊടിയേറുന്നു....
അച്ഛനൊടൊപ്പം, തോളിലിരുന്നി-
ട്ടുത്സമങ്ങനെ കണ്ടുണ്ണി
മേളം മുറുകി... താളം മുറുകി...
മാനസമടിമുടി നീരാടി...
നീരാടീ.....

തളിരോലകളാൽ തീർത്തൊരു തോരണ-
മാലകൾ ഊഞ്ഞാലാടുമ്പോൾ
നാനാ വർണ്ണമിയന്ന സുമങ്ങൾ
മണ്ണിൽ പൂക്കളമെഴുതുന്നൂ...
അന്തിമയങ്ങീ, അംബരവീഥിയിൽ
താരകമാലകൾ കൺചിമ്മീ
കൺചിമ്മീ.....

വളയും ചാന്തും പൊട്ടും മുത്തിന്-
മാലകളും ചെറുപാവകളും
വാങ്ങിമടങ്ങി വരും വഴിയാതിര
വാൽക്കണ്ണെഴുതി നിൽക്കുമ്പോൾ...
വാനിലുയർന്നു വിരിഞ്ഞൊരുമത്താ-
പ്പൂക്കള് നല്ലൊരു മഴയായി
മഴയായി....
------------------------

Dhikrithom dhikrithom dhimithatthikrithom
melamarangu thakarkkunnu
sraavana maasappulariyilengum
pooratthinu kodiyerunnu....
Acchanodoppam tholilirunni-
ttulsavamangane kandunni
melam muruki....thaalam muruki....
maanasamadimudi neeraadi....
neeraadi....

Thalirolakalaal theerthoru thorana-
maalakal oonjaalaadumpol
naanaa varnnamiyanna sumangal
mannil pookkalamezhuthunnu....
anthi mayangi, ambaraveethiyil
thaarakamaalakal kanchimmi....
kanchimmi.....

Valayum chaanthum pottum muthin-
maalakalum cherupaavakalum
vaangi madangii varum vazhiyaathira
vaalkkannezhuthi nilkkumpol....
vaaniluyarnnu virinjorumathaa-
ppookkal nalloru mazhayaayi....
mazhayaayi....

Comments

Good Song

ishtamaayi.

Super.....Like it....best

Super.....Like it....best wishes jayechi.......

well done guys,congrats.

well done guys,congrats.

വളരെ മനോഹരമായിരിക്കുന്നു,

വളരെ മനോഹരമായിരിക്കുന്നു, സംഗീതവും സ്വരവും.... രണ്ടു ഗായകരുടെയും//--

വളരെ മനോഹരമായിരിക്കുന്നു,

വളരെ മനോഹരമായിരിക്കുന്നു, സംഗീതവും സ്വരവും.... രണ്ടു ഗായകരുടെയും//--