ജി നിശീകാന്ത്

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിനടുത്തുള്ള ഒരു‘ചെറിയ' നാട്ടുകാരൻ. വിപ്ലവ മുദ്രാവാക്യങ്ങളെഴുതി എഴുത്തിൽ തുടക്കം. കവിതയേയും സംഗീതത്തേയും അകമഴിഞ്ഞു സ്നേഹിക്കുന്ന ഒരാരാധകൻ. സംഗീത രംഗത്ത് അനേകം മഹാരഥന്മാരോടൊപ്പം സഹകരിക്കാൻ കഴിഞ്ഞു. കവിതകളും ഗാനങ്ങളും എഴുതുന്നു. കൂടാതെ നിരവധി ഗാനങ്ങൾക്ക് സംഗീതവും പശ്ചാത്തല സംഗീതവും നൽകിയിട്ടുണ്ട്. മലയാളത്തിനു മാത്രമായി വിഭാവനം ചെയ്ത ആദ്യ സ്വതന്ത്ര സംഗീത കൂട്ടായമയായ ‘ഈണ'ത്തിന്റെ ഉപജ്ഞാതാക്കളിലൊരാളും പ്രോജെക്ട് കോർഡിനേറ്ററും. മലയാളം മൂവി & മ്യൂസിക് ഡാറ്റാബേസ് (M3DB) ന്റെ അഡ്മിൻ അംഗം. അതിലെ 'നാദം' എന്ന സ്വതന്ത്ര സംഗീത പദ്ധതിയുടെ മേൽനോട്ടവും വഹിക്കുന്നു. പല പല നാടുകൾ താണ്ടി അവസാനം ആഫ്രിക്കയിൽ. 2005-ൽ എം.കെ. അർജ്ജുനൻ മാസ്റ്റർ ഈണം നൽകി ജയച്ചന്ദ്രൻ ആലപിച്ച “എല്ലാം സ്വാമി”യിൽ തുടങ്ങി പത്തോളം കൊമേഷ്യൽ ആൽബങ്ങളിലായി എൺപതിൽപരം ഗാനങ്ങൾ, കൂടാതെ നാല് ഓൺലൈൻ ലളിതഗാന ആൽബങ്ങൾ. പ്രോത്സാഹനങ്ങളുമായി അച്ഛനും അമ്മയും അനുജനും അനുജത്തിയും ഒപ്പം ഭാര്യ സവിത, മക്കൾ നയന (ഒൻപത്)യും നന്ദന(രണ്ട്)യും. കൂടെ, ബ്ലോഗിൽ നിന്നും അല്ലാതെയും വിലമതിക്കാനാകാത്ത കുറേ നല്ല സുഹൃദ് ബന്ധങ്ങളും....

ബ്ലോഗ് : http://cherianadan.blogspot.com

ഫേസ്ബുക്ക് : http://www.facebook.com/Nisikanth

എം.ത്രീ.ഡി.ബി പ്രൊഫൈൽ  : http://www.m3db.com/user/2331
 
സംഗീത ചരിത്രം : http://www.m3db.com/node/23559
 
ഈമെയിൽ വിലാസം : cherianadan(@)gmail.com