തൃശ്ശൂര്‍ ജില്ലയിലെ ഗുരുവായൂരില്‍ , കവിയായ ബാലചന്ദ്രന്‍ മുല്ലശ്ശേരിയുടെ മകളായി ജനിച്ച ചാന്ദ്നി , ചെറുപ്പത്തില്‍ തന്നെ കുട്ടികൾക്കുള്ള പുസ്തകത്തില്‍ എഴുതിത്തുടങ്ങി. ഒൻപതാം വയസ്സില്‍ കിട്ടിയ സമ്മാനമാണ് കാവ്യജീവിതത്തിലെ ആദ്യ സമ്മാനം. കേരളസാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച “ഗൾഫ് കവിതകൾ”, ഡി.സി. ബുക്സിനുവേണ്ടി കവി ശ്രീ. സച്ചിദാനന്ദൻ എഡിറ്റ് ചെയ്ത “നാലാമിടം” എന്നിവയിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു താരാട്ട് പാട്ടിലൂടെ ഈണത്തിലേക്ക് കടന്നു വന്ന് ചാന്ദ്നിക്ക് 'ചന്ദ്രകാന്തം' എന്നൊരു ബ്ലോഗുമുണ്ട്.
Links : http://chandrakaantham.blogspot.com/