ഗായത്രി

രവീന്ദ്രൻ മാഷിന്റെ  സംഗീതത്തിൽ പാടിയ "ദീനദയാലോ രാമാ "  എന്ന ഗാനത്തിലൂടെ മലയാളത്തിലേക്ക് കടന്നു വന്ന ഗായത്രി, ഹിന്ദുസ്ഥാനി സംഗീതത്തിലും ഭജനിലും പ്രവീണയാണ്. 1978  ഇൽ തൃശ്ശൂരിൽ ജനിച്ച ഗായത്രി , ശ്രീ മംഗത് നടേശന്റെയും, ശ്രീ വാമനം നമ്പൂതിരിയുടെയും കീഴിൽ കർണ്ണാടിക് സംഗീതം അഭ്യസിച്ചു തുടങ്ങി. പിന്നീട് പൂനെയിൽ  ഡോക്ടർ അൽക്കടിയോ മരുൽക്കരന്റെയടുത്തുനിന്നും ഹിന്ദുസ്ഥാനി പഠിക്കാൻ തുടങ്ങിയ ഗായത്രി , ഇപ്പോഴും പണ്ഡിറ്റ് വിനായക തോര്വിയുടെ ശിഷ്യയാണ്.
 

'സസ്നേഹം സുമിത്ര ' എന്ന ചിത്രത്തിലെ "എന്തേ നീ കണ്ണാ .." എന്ന ഗാനത്തിന് 2003  ലെ സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. ഗായത്രി പാടിയ പാട്ടുകളിൽ മിക്കതും മറക്കാനാവാത്തതാണെങ്കിലും   , മകൾക്ക് എന്ന ചിത്രത്തിലെ "ചാഞ്ചാടിയാടി ", നരനിലെ "തുമ്പിക്കിന്നാരം" , മുല്ലവള്ളിയും തേന്മാവും എന്ന സിനിമയിലെ "താമരനൂലിനാൽ.." , പ്രാൻഞ്ചിയേട്ടൻ ആന്റ് ദി സെയിന്റ് എന്ന ചിത്രത്തിലെ " കിനാവിലെ... "  എന്ന ഗാനങ്ങൾ മികച്ചു നിൽക്കുന്നു .