കർണാടക സംഗീതജ്ഞൻ, എ.ഐ.ആർ/ ദൂരദരദർശൻ ‘എ’ ഗ്രേഡ് വോക്കലിസ്റ്റ്, ശബ്ദലേഖകൻ, കീബോർഡ് കലാകാരൻ. 21 വർഷമായി കർണാടക സംഗീതം അഭ്യസിക്കുന്നു. 1999 മുതൽ “സംഗീത മഹാമഹോപാദ്ധ്യായ” ശ്രീ. റ്റി. ആർ. സുബ്രഹ്മണ്യത്തിന്റെ ശിഷ്യൻ. കേരള സർവ്വകലാശാലാ യുവജനോത്സവത്തിൽ ഒന്നാം സ്ഥാനം (1998) ഉൾപ്പെടെ നിരവധി സംഗീത മത്സരങ്ങളിൽ വിജയിച്ചു. അനവധി പേരുകേട്ട സംഗീതസഭകളിൽ കച്ചേരി അവതരിപ്പിച്ചു. അതിൽ മുംബൈ ഷണ്മുഘാനന്ദ സംഗീതസഭ, കൊൽക്കത്ത ശാസ്താ സമൂഹം, ചെന്നൈ മ്യൂസിക് എജ്ജ്യുക്കേഷൻ ട്രസ്റ്റ് എന്നിവ ഉൾപ്പെടുന്നു. 2001 മുതൽ സംഗീത ആൽബ്ബങ്ങൾക്കു കീബോർഡ്/ റിതം പ്രോഗ്രാമിങ് നിർവ്വഹിച്ചു വരുന്നു. പത്തനംതിട്ട ജില്ലയിൽ, പന്തളത്തുള്ള സ്വന്തം റെക്കോഡിങ് സ്റ്റുഡിയോയായ നവനീതം ഡിജിറ്റൽ റെക്കോഡിങ് ഹോമിൽ ശബ്ദലേഖകനായയും ജോലി ചെയ്യുന്നു.
Contact: 09447226334, navaneethamdigital@gmail.com