പ്രസിദ്ധ സാഹിത്യ നിരൂപകനും വാഗ്മിയും ഗണിതശാസ്‌ത്ര പ്രൊഫസ്സറും കേരള സാഹിത്യ അക്കാഡമി, കേരള സംഗീത നാടക അക്കാഡമി അവാർഡ് ജേതാവുമായ പ്രശസ്ത പടയണി ആചാര്യനും കവി കടമ്മനിട്ടയുടെ സഹോദരനുമായ ശ്രീ കടമ്മനിട്ട വാസുദേവൻ പിള്ളയുടെ മകനായി 1975 മേയ് 24 നു ജനിച്ചു. ആദ്യ ഗുരു ശ്രീ വെണ്മണി സുകുമാരൻ. 1992 മുതൽ 2000 വരെ സ്വാതിതിരുനാൾ സംഗീത കോളേജിൽ നിന്നും ഗാനഭൂഷണും ഗാനപ്രവീണയും. പിന്നീട് കടയ്ക്കാവൂർ എസ്. രത്നാകരൻ ഭാഗവതരുടെ കീഴിൽ തുടങ്ങിയ തുടർ പഠനം ഇപ്പോഴും തുടരുന്നു. പളുങ്ക്, നീലാംബരി, വസുധ, സ്ട്രീറ്റ്ലൈറ്റ്, രാമരാവണൻ, ഒരു നുണക്കഥ, മഴവില്ലിനറ്റം വരെ തുടങ്ങി 13 ൽ പരം മലയാള ചലച്ചിത്രങ്ങളിൽ ഇതു വരെ പാടിയിട്ടുണ്ട്. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ മ്യൂസിക് തെറാപ്പി ഫൗണ്ടേഷനിൽ നാലുവർഷത്തോളം പ്രവർത്തിച്ചു.
2004 ലും 2008 ലും മികച്ച നാടക ഗായകനുള്ള സംസ്ഥാന സർക്കാർ അവാർഡ്. മൂന്നു വട്ടം ഇഎംഎസ് സാംസ്കാരിക വേദിയുടെ മികച്ച ഗായകനുള്ള അവാർഡ് തിക്കുറിശ്ശി ഫൗണ്ടേഷൻ പുരസ്കാരം എന്നിവ തേടിയെത്തി. കർണ്ണാടക സംഗീതത്തിൽ കേന്ദ്രഗവണ്മെന്റിന്റെ സ്കോളർഷിപ്പിനും അർഹനായി
ഇപ്പോൾ കേരള കലാമണ്ഡലത്തിൽ കർണ്ണാടക സംഗീത വിഭാഗം അദ്ധ്യാപകനായി ജോലി നോക്കുന്നു.